Times of Kuwait
കുവൈറ്റ് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്ക് വാർഷിക അവധി അനുവദിച്ചു. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും ആയാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ നിബന്ധനകൾക്ക് വിധേയമായി ആയിരിക്കും അവധി എന്ന് ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ അറിയിക്കുന്നു.
2021 ജനുവരി അവസാനം വരെ ആയിരിക്കും അവധി എടുക്കുവാനുള്ള സമയപരിധി. പരമാവധി 14 ദിവസത്തേക്കാണ് അവധി അനുവദിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിൽ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ ജീവനക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ക്വാരന്റയിൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കണം.
കൂടാതെ ആകെയുള്ള ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് പരമാവധി 25 ശതമാനം പേർക്ക് മാത്രമേ വാർഷികാവധി നൽകുകയുള്ളൂ.
നേരത്തെ കോവിഡ് വ്യാപനത്തിന്റെ അടിയന്തര സാഹചര്യം പരിഗണിച്ച് ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരുടെയും വാർഷിക അവധി റദ്ദ് ചെയ്തിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു