വാഷിംഗ്ടണ്‍ : ലോകത്തെ കോവിഡ് മരണങ്ങൾ 12 ലക്ഷം കടന്നു. നിലവിൽ 1,205,043 പേരുടെ ജീവനുകളാണ് കോവിഡ് മഹാമരിയിൽ പൊലിഞ്ഞത്. 46,804,253 രോഗം ബാധിച്ചപ്പോൾ 33,742,368 പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു.
11,856,842 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 85,259 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, സ്പെയിൻ, അർജൻറീന, കൊളംബിയ, ബ്രിട്ടൻ. മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഇറാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ.
24 മണിക്കൂറിനിടെ 436,346 പേർക്ക് രോഗം ബാധിച്ചു. ഇതേസമയത്ത് 5,299 പേർ വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്തു.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു