Times of Kuwait
കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂളുകൾ നിയന്ത്രണങ്ങളോടെ തുറന്നുകൊടുക്കണമെന്ന് വിദ്യാഭ്യാസ വിദഗ്ധർ. ഓൺലൈൻ സമ്പ്രദായം
അനന്തമായി നീളുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാവുമെന്നും
വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. സാമുഹിക ഇടപെടലിന്
അവസരമില്ലാതിരിക്കുന്നത് വിദ്യാർഥികളിൽ മാനസികവും വൈകാരികവുമായ
പ്രശ്നങ്ങൾക്കിടയാക്കും.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കണ്ണിനുണ്ടാക്കുന്ന പ്രശ്നം, കൂട്ടുകൂടാനും കളിക്കാനും അവസരമില്ലാത്തതിനാൽ
പൊണ്ണത്തടി പോലെയുള്ള ശാരീരിക പ്രശ്നങ്ങൾ എന്നിവയുണ്ടാവും. നേരിട്ടുള്ള
അധ്യയനത്തിന് ഓൺലൈൻ വിദ്യാഭ്യാസം പകരമാവില്ല.അതുകൊണ്ട് സ്കൂൾ തുറന്നേ പറ്റുവെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. ദാനഅൽ മിഷാൻ പറഞ്ഞു.
നിയന്ത്രണങ്ങളോടെ വിദ്യാലയങ്ങൾ തുറക്കാൻ മന്ത്രാലയം തയാറെടുപ്പ് ആരംഭിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു