Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത
വർഷം ആദ്യം എത്തിയേക്കും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക
ദിനപ്രതമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആദ്യ ബാച്ച് ആയി 10 ലക്ഷം
ഡോസ് ആണ് ഇറക്കുമതി ചെയ്യുക. ഇത് സ്വദേശികൾക്കാണ് വിതരണം ചെയ്യുക.
ഒരാൾക്ക് രണ്ടു ഡോസ് വീതം നൽകും.
പിന്നീട് ആരോഗ്യജീവനക്കാർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ
മുൻനിരയിലുള്ളവർ, പ്രായമേറിയവർ, പഴക്കം ചെന്ന രോഗങ്ങൾ ഉള്ളവർ
എന്നിവരെ പരിഗണിക്കും.
മൂന്നു കമ്പനികളുടെ വാക്സിനാണ് തൃപ്തികരമെന്ന് വിലയിരുത്തിയിട്ടുള്ളത്. ഇവരുമായി ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. വാക്സിൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ഐച്ഛികമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹിന്റെ നേതൃത്വത്തിലുള്ള സമിതി
വാക്സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും.
അമേരിക്കൻ കമ്പനിയുടെ വാക്സിനാണ് ഇറക്കുമതി ചെയ്യുകയെന്നാണ് സൂചന. കോവിഡ് പ്രതിരോധ വാക്സിനായി ആരോഗ്യ മന്ത്രാലയം 55 ലക്ഷം ദീനാർ
വകയിരുത്തിയിട്ടുണ്ട്.വാക്സിൻ ഇറക്കുമതിക്ക് ആവശ്യമായ ടെൻഡർ നൽകാൻ ഒരുങ്ങാൻ സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു നിർദേശം നൽകിയിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു