Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ മാസ്ക് ധരിക്കാത്തവരെയും സാമൂഹിക
അകലം പാലിക്കാത്തവരെയും കണ്ടാലുടൻ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്.ഇതിനായി പ്രത്യേക പൊലീസ് സംഘം അടുത്തയാഴ്ച മുതൽ നിരീക്ഷണത്തിനിറങ്ങും. ഒത്തുചേരലുകൾ കർശനമായി തടയുമെന്നും
മുന്നറിയിപ്പുണ്ട്.
രാജ്യത്ത് കോവിഡ് മാർഗനിർദേശങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കുന്നത്.
ആളുകളെ പങ്കെടുപ്പിച്ചുള്ള വിവാഹം, പൊതു ചടങ്ങുകൾ എന്നിവ
അനുവദിക്കില്ലെന്നും ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന
ള്ള നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മാസ്ക് ധരിക്കൽ,സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിർദേശങ്ങൾ ലംഘിക്കുന്നവരെ
കണ്ടാൽ ഉടൻ അറസ്റ്റ് ചെയ്യാൻ പരിശോധന സംഘത്തിന് അധികാരം
നൽകിയതായാണ് വിവരം.
മാസ്ക് ധരിക്കാത്തവരിൽ നിന്ന് 100 ദിനാർ വരെ പിഴ ഈടാക്കാൻ നേരത്തെ
മന്ത്രിസഭാ നിർദേശം നൽകിയിരുന്നു. കോവിഡ് പ്രതിരോധ നടപടികൾക്ക് തടസ്സം നിൽക്കുന്നവർക്ക് 5000 ദീനാർ വരെ പിഴയും മൂന്നു മാസം വരെ തടവും
ഉറപ്പാക്കുന്ന തരത്തിൽ അടുത്തിടെ നിയമം ഭേദഗതി ചെയ്തിട്ടുമുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങളും മന്ത്രിസഭ തീരുമാനങ്ങളും
നിർബന്ധമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം അഭ്യർഥിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു