കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹന മോഷണങ്ങള്‍ വര്‍ധിക്കുന്നു. സുരക്ഷാ പട്രോളിങിന്റെ അഭാവം, ജനങ്ങളുടെ അശ്രദ്ധ തുടങ്ങിയവ മോഷ്ടാക്കള്‍ മുതലെടുക്കുന്നു.
വാഹന ഉടമകൾ എൻജിൻ ഓഫ് ചെയ്യാതെ കടകളിലും മറ്റും പോകുന്നത് വാഹനമോഷണത്തിൻറെ തോത് വർദ്ധിപ്പിക്കുന്നു. കഴിഞ്ഞമാസം അബ്ബാസിയയിലും സാൽമിയയിലും ഒട്ടേറെ മോഷണങ്ങൾ ഉണ്ടായത് ഈ രീതിയിലാണ്. ചുരുങ്ങിയ സമയത്തേക്ക് ആണെങ്കിൽ പോലും വാഹനങ്ങൾ നിർത്തി ഇടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുന്നു
പല കേസുകളിലും അറസ്റ്റ് നടന്നിട്ടില്ലെന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മോഷണം വ്യാപകമായ പ്രദേശങ്ങളിലെങ്കിലും സുരക്ഷാ പട്രോളിങ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ചില മോഷ്ടാക്കള്‍ വാഹനം പൂര്‍ണമായി മോഷ്ടിക്കുമ്പോള്‍ മറ്റു ചിലര്‍ വാഹനങ്ങളിലെ സ്‌പെയര്‍ പാര്‍ട്‌സാണ് കവരുന്നത്. മോഷ്ടാക്കളില്‍ ഭൂരിപക്ഷവും മയക്കുമരുന്നിന് അടിമകളാണെന്നാണ് അധികൃതരുടെ അനുമാനം. മോഷ്ടിച്ച് ലഭിക്കുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനായി ചെലവഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു