കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങളെ പ്രതിരോധിക്കാനായി നടത്തുന്ന ‘ഇൻഫ്ലുവൻസ’ വാക്‌സിനേഷൻ കാമ്പയിന് തുടക്കമായി. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. പ്രായമായവർ, ആസ്ത്മ, ഡയബറ്റിസ്, അമിതവണ്ണം,ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറ
ഞ്ഞവർ എന്നിവർ ഈ സീസണൽ വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ചു. ആരോഗ്യമന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് അഫയഴ്സ് അണ്ടർ സെക്രട്ടറി ഡോ.ബുനൈന അൽ മുദഫ് പറഞ്ഞു.
കാമ്പയിൻ ഡിസംബർ അവസാനം വരെ തുടരും. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസസംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോ
ണിയ, ചിക്കാൻ പാക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ മരാഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കുമെന്നും പൊതുജനം ഇതിൻറെ പ്രാധാന്യം ഉൾക്കൊള്ളണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മരാഗികൾക്കും പ്രായമേറിയവർക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും പ്രത്യക പരിഗണന നൽകും.
സീസണൽ വാക്സിനേഷന് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു