Times of Kuwait
കുവൈത്ത് സിറ്റി: കുവൈറ്റിലെത്തിയ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി എത്തിയ അദ്ദേഹം അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ വിയോഗത്തിൽ രാജ്യത്തിൻറെ അനുശോചനം അറിയിക്കുകയും രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ കത്തുകൾ അദ്ദേഹം കുവൈത്ത് ഭരണാധികാരികൾക്ക് കൈമാറുകയും ചെയ്തു. അംബാസഡർ സിബി ജോർജ് കേന്ദ്രമന്ത്രിയോടൊപ്പം സന്നിഹിതനായിരുന്നു.
അമീർ ആയി സ്ഥാനമേറ്റ ഷൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനും മന്ത്രി ഇന്ത്യയുടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ സാഹോദര്യ ബന്ധം മന്ത്രി കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് കുവൈത്ത് നൽകുന്ന പിന്തുണക്കും പരിഗണനക്കും മന്ത്രി നന്ദി പ്രകടിപ്പിച്ചു.
അമീർ ശൈഖ് സബാഹിന്റെ ഭരണ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സൗഹൃദ ബന്ധം പുതിയ ഭരണ നേതൃത്വത്തിന് കീഴിലും
ശക്തിപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുവൈത്ത് എണ്ണ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അൽ ഫാദിലുമായും മന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു