Times of Kuwait
കുവൈറ്റ് സിറ്റി : കളഞ്ഞുകിട്ടിയ പണവും രേഖയും അടങ്ങിയ പേഴ്സ് തിരികെ നൽകി ടാക്സി ഡ്രൈവർ മാതൃകയായി.
തൊഴിലും വേതനവും വളരെ കുറഞ്ഞ ഈ സാഹചര്യത്തിലും നന്മ കൈവിടാതെ ടാക്സി ഡ്രൈവർ സുജിത് സുദർശനൻ.
സാൽമിയ ഈസാ അൽ ഖത്താമി റോഡിൽ നിന്നുമാണ് അദ്ദേഹത്തിന് പേഴ്സ് ലഭിക്കുന്നത്.
ഉട൯ യാത്രാ കുവൈത്ത് ടാക്സിഗ്രൂപ്പിൽ വിവരം അറിയിച്ചു സംഘടനാ ഭാരവാഹികൾ വിവിധ മണി എക്സേഞ്ചുകളിൽ സിവിൽ എെ ഡി നമ്പർ നൽകി ഉടമയായ മുഹമ്മദ് റിയാസിന്റെ ഫോൺ നമ്പർ കരസ്ഥമാക്കി വിവരം അറിയിച്ചു. സുജിത്തും സഹപ്രവർത്തകരും ചേർന്ന് മുഹമ്മദ് റിയാസിന്റെ താമസസ്ഥലത്ത് പോയി 80 കുവൈറ്റ് ദിനാറും രേഖകളും അടങ്ങിയ പേഴ്സ് തിരികെ നൽകി.
തിരുവനന്തപുരം ആനാട് സ്വദേശിയായ സുജിത് കുവൈത്തിലെത്തിയിട്ട് 11 മാസമാകുന്നു. കഴിഞ്ഞ 9 മാസമായി തൊഴിലില്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ രണ്ട് മാസമായി ടാക്സി ഓടിയ്ക്കുന്നു, തൊഴിൽ വളരെ കുറവാണ്. നിത്യവൃത്തി കഴിഞ്ഞുപോകാ൯പോലും ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും വീണുകിട്ടിയ പണം തിരികെ നൽകി ടാക്സി ഡ്രൈവർമാർക്കും സമൂഹത്തിനും മാതൃകയായി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു