കുവൈത്ത് സിറ്റി : അന്തരിച്ച ആദരണീയനായ കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ-അഹമദ് അൽ-ജാബർ അൽ-സബ എന്ന മഹാനായ ഭരണാധികാരിയുടെ ഓർമ്മൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ബ്ലഡ് ഡോണേഴ്സ് കേരള ( ബി ഡി കെ)
കുവൈത്ത് ചാപ്റ്റർ . മ്യൂസിക് ബീറ്റ്സുമായി ചേർന്നാണ് കുവൈത്ത് സെൻട്രൽ ബ്ലഡ്ബാങ്കിന്റെ സഹകരണത്തോടെ ഒക്ടോബർ 16 വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 വരെ അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നത് .
അറബ് ലോകത്തിന്റെ സമാധാനത്തിനും ഒത്തൊരുമക്കും വേണ്ടി നിരന്തരം പ്രയത്നിച്ച; സഹജീവി സ്നേഹത്തിന്റെയും, കരുതലിന്റെയും, കാരുണ്യത്തിന്റെയും മാതൃകയായിരുന്ന, സ്വദേശികളെയും വിദേശികളെയും ഒരേ പോലെ ചേർത്തു നിർത്തിയ അന്തരിച്ച രാഷ്ട്രനേതാവിന് രക്തദാനമെന്ന മഹത്തായ കർമ്മത്തിലൂടെ ആദരവ് പ്രകടിപ്പിക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഹൃദയപൂർവ്വം ക്ഷണിക്കുന്നുവെന്ന് ബ്ലഡ് ഡോണേഴ്സ് കേരള ( ബി ഡി കെ) കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
കുറിപ്പ്:
_1. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരോഗ്യമന്ത്രായത്തിന്റെ നിബന്ധനകൾക്ക് വിധേയമായി തികച്ചും സുരക്ഷിതമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
2. കുവൈത്തിലെ ബ്ലഡ് ബാങ്കുകൾ ആശുപത്രികളിൽ നിന്ന് മാറി പ്രത്യേക സംവിധാനമായി പ്രവർത്തിക്കുന്നതിനാൽ, രക്തദാതാക്കൾ രോഗികളുമായി സമ്പർക്കത്തിലേർപ്പെടാനുള്ള സാധ്യത വിരളമാണ്.
ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്യാൻ താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്‌ട്രേഷൻ ലിങ്ക് :- http://www.bdkkuwait.org/event-registration/
കൂടുതൽ വിവരങ്ങൾക്ക്:
Mangaf/Fahaheel:Biji Murali: https://wa.me/96569302536 I
Mahboula/Abu Halifa:Ramesan: https://wa.me/96598557344 I
Abbassiya: Venugopal: https://wa.me/96566149067 I
Farwaniya:Rajesh: https://wa.me/96598738016 I
Salmiya: Jaikrishnan: https://wa.me/96569699029
എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഗതാഗത സൌകര്യം ക്രമീകരിക്കുന്നതാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു