കുവൈത്ത് സിറ്റി : കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ വിയോഗത്തിൽ കുവൈത്തിലെ ഇന്ത്യന്‍ എംബസി അനുശോചനയോഗം ചേര്‍ന്നു. ഇന്ന് രാവിലെ 9 മണിക്ക് എംബസി ഓഡിറ്റോറിയത്തിൽ ചേര്‍ന്ന യോഗത്തിൽ എംബസിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അമീര്‍ മഹത്തായ പങ്ക് വഹിച്ചുവെന്ന് അംബാസഡർ സിബി ജോർജ്ജ് അനുശോചന പ്രസംഗത്തിൽ പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ പരിഗണനയും വാൽസല്യവും അദ്ദേഹം എടുത്തു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും അനുശോചന സന്ദേശങ്ങളും അംബാസഡർ വായിച്ചു.
കുവൈത്ത് അമീറിനോടുള്ള ആദരസൂചകമായി ഒക്ടോബര്‍ രണ്ട് വരെ എംബസി അവധിയായിരിക്കും. ഷർഖ്,ജിലീബ് ,ഫഹാഹീൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പാസ്സ്പോർട്ട് സേവന കേന്ദ്രങ്ങളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ദുഖ സൂചകമായി എംബസി അങ്കണത്തിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു