Times of Kuwait
കുവൈറ്റ് സിറ്റി : കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്‌അന്തരിച്ചു. 91 വയസ്സായിരുന്നു.
മാനവികതയ്ക്ക് പുതിയ മുഖം നൽകിയ ലോകനായകനെ ആണ് കുവൈറ്റ് ജനതയ്ക്കും ലോകത്തിനും നഷ്ടമായത്. മാനവികതയിലൂന്നിയ ഉള്ള അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ “മാനവികതയുടെ ലോകനേതാവ്” എന്ന വിശേഷണം നൽകിയാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.
2014 ന്യൂയോർക്കിൽ വച്ച് അന്നത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ മാൻ കി ബൂൺ ആണ് അദ്ദേഹത്തിന് അവാർഡ് കൈമാറിയത്.
മധ്യപൂർവേഷ്യയിലും ആഫ്രിക്കയിലും വിവിധ രാജ്യങ്ങൾക്ക് അദ്ദേഹത്തിൻറെ വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകിയിരുന്നു. കലുഷിതമായ അന്തരീക്ഷത്തിൽ അദ്ദേഹത്തിൻറെ മധ്യസ്ഥതയ്ക്ക് വേണ്ടി പലരാജ്യങ്ങളും കാത്തുനിന്നിരുന്നു.
കുവൈറ്റ് ജനതയുടെ സുഖദുഃഖങ്ങളിൽ അവരോടൊപ്പം ചേർന്ന് നിന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
ആദരാഞ്ജലികൾ
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു