കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പുതിയ പാസ്പോര്ട്ടുകള് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകാതിരിക്കാന്‍ കുവൈറ്റിലെ എല്ലാ ഇന്ത്യാക്കാരും പുതിയ പാസ്പോര്‍ട്ടിനുള്ള അപേക്ഷകള്‍ നേരത്തെ സമര്‍പ്പിക്കാന്‍ നിര്‍ദേശം.
കുവൈറ്റിലെ താമസാനുമതി കാലാഹരണപ്പെടുന്നതിന് മുമ്പോ അല്ലെങ്കില്‍ ഉദ്ദേശിക്കുന്ന യാത്രാ തീയ്യതിക്ക് രണ്ട് മാസം മുമ്പോ പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷിക്കണമെന്നാണ് എംബസി ഇന്ത്യന്‍ പ്രവാസികളോട് നിര്‍ദേശിക്കുന്നത്.
കാലതാമസമില്ലാതെ പുതിയ പാസ്പോര്ട്ടുകള് വേഗത്തില്‍ നല്‍കാനാണ് എംബസി ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നിരുന്നാലും, ചില വിഭാഗത്തിലുള്ള പാസ്പോർട്ടുകൾക്ക് നിർബന്ധിത പോലീസ് പരിശോധന ആവശ്യമാണ്, ഇന്ത്യയിലെ പ്രാദേശിക അധികാരികളുമായുള്ള കത്തിടപാടുകൾ ഉൾപ്പെടെ അധിക പ്രോസസ്സിംഗ് സമയം ആവശ്യമാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു