Times of Kuwait
കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള 116 നേഴ്സുമാർ ഉൾപ്പെടെയുള്ള 150ഓളം ആരോഗ്യപ്രവർത്തകർ കുവൈറ്റിൽ മടങ്ങിയെത്തി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അവധിക്കായി ഇന്ത്യയിലേക്ക് പോയി യാത്രാ നിരോധനം മൂലം തിരികെ മടങ്ങി വരവ് സാധിക്കാതെ പോയവരുടെ സംഘമാണ് എത്തിയത്. സ്വകാര്യ ട്രാവൽ ഏജൻസി മുഖേന ചാർട്ട് ചെയ്ത കുവൈറ്റ് എയർവെയ്സ് വിമാനത്തിൽ ആണ് ഇന്നലെ രാത്രി 8 മണിയോടുകൂടി ആരോഗ്യപ്രവർത്തകർ തിരികെയെത്തി.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 14 മുതൽ കുവൈത്തിലേക്കുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജൂൺ പകുതിയോടെ മൂന്നു ദിവസങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ കുവൈറ്റിലേക്ക് മടക്കിക്കൊണ്ടു വന്നിരുന്നു. അന്ന് തിരികെ വരാൻ സാധിക്കാതെ പോയവരാണ് ഇന്നലെ മടങ്ങിയെത്തിയത് .
ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നഴ്‍സുമാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. മുസ്‍തഫ റിദ, സപ്പോര്‍ട്ട് മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഖഷ്തി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇതിനായുള്ള നടപടികൾ സ്വീകരിച്ചത് .
കുവൈത്തിലെത്തിയ സംഘത്തെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ സംഘം സ്വീകരിച്ചു കൊവിഡ് പരിശോധനയുടെ ഭാഗമായി സ്രവം ശേഖരിച്ച ശേഷം ഇവരെ ഹോം ക്വാറന്റീനിലാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെമേൽനോട്ടത്തിലാണ് ഇവരുടെ പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള യാത്രാ നിരോധനം നിലനിൽക്കെയാണ് ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക യാത്ര അനുമതി ലഭിച്ചത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു