കുവൈറ്റ് സിറ്റി : ആഘോഷങ്ങളും ഒത്തുകൂടലും കുവൈറ്റിൽ കോവിഡ് കേസുകൾ വർദ്ധിക്കുവാൻ കാരണമാകുന്നു.ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ ഒത്തുചേരുന്നത് രോഗ വ്യാപനത്തിന് കാരണമാക്കുന്നു എന്ന വിലയിരുത്തലിലാണ് ആഭ്യന്തര മന്ത്രാലയം കർശന നടപടിക്കൊരുങ്ങുന്നത് ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിലക്കുകൾ ലംഘിച്ചുകൊണ്ട് ചില സ്വകാര്യ പരിപാടികളുടെ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു.
മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഏത് ഒത്തുകൂടലുകളും തടയാനാണ് നിര്ദേശമുള്ളത് കോവിഡുമായി ബന്ധപ്പെട്ട ജാഗ്രതജനങ്ങൾ പാലിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധനക്ക് ഒരുങ്ങുകയാണ് അധികൃതർ.
അതേസമയം കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ എത്തിയത് ആശങ്കയോടെയാണ് അധികൃതർ വീക്ഷിക്കുന്നത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു