കുവൈത്ത് സിറ്റി : കുവൈറ്റിൽ താമസ രേഖ കരടു ബില്ലിന് പാർലമെൻറ് സമിതി അംഗീകാരം നൽകി. ഇത് പ്രകാരം ഓരോ രാജ്യക്കാർക്കും നിശ്ചിത ക്വാട്ട തീരുമാ നിച്ച് നൽകും. രാജ്യത്തെ സ്വദേശി ഇ വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് ഇങ്ങനെയൊരു ബില്ലിന് തീരുമാനമായത്.
കരട് നിയമ പ്രകാരം രാജ്യത്തിന് ആവശ്യമായ പ്രവാസികളുടെ എണ്ണം നിർണ്ണയിക്കാൻ സർക്കാരിന് ആറുമാസം സമയം നൽകുകയും ചെയ്തു. സ്വദേശികളുടെ ജനസംഖ്യയെ അടിസ്ഥാനമാക്കി നിശ്ചിത ശതമാനം പ്രവാസികളെ മാത്രം തുടരാൻ അനുവദിക്കുകയും ചെയ്യും .
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള കരട് നിയമം ദേശീയ അസംബ്ലി പാനൽ പാസാക്കിയെങ്കിലും നിർദ്ദിഷ്ട പരിധിയോ ശതമാനമോ ഏർപ്പെടുത്തിയിട്ടില്ല.
അതേ സമയം ഗാർഹികതൊഴിലാളികളുടെ റെസിഡൻസി സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതും സന്ദർശന വിസകളെ വർക്ക് പെർമിറ്റിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നതിനും ബില്ല് വിലക്കുന്നുണ്ട് റെസിഡൻസി നിയമ ലംഘകർക്ക് മൂന്ന് വർഷം തടവും 5,000 ദിനാർ വരെ പിഴയും ബിൽ നിശ്ചയിച്ചിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു