കുവൈറ്റ് സിറ്റി: അവധിക്കു പോയി സ്വന്തം നാടുകളിൽ കുടുങ്ങിയ വിദേശി ജീവനക്കാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം നീക്കം തുടങ്ങി. അനുമതിക്കായി നഴ്‌സുമാരും ഡോക്റ്റര്മാരും ഉൾപ്പടെ അഞ്ഞൂറോളം ജീവനക്കാരുടെ പേര് വിവരങ്ങൾ മന്ത്രിസഭക്കു കൈമാറി.
വിദേശകാര്യമന്ത്രാലയത്തിന്റെയും, വ്യോമയാന വകുപ്പിന്റെയും സഹായത്തോടെ തങ്ങളുടെ ജീവനക്കാരെ തിരികെ എത്തിക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് അവധിക്കു പോയി തിരികെ വരാൻ സാധിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കിയത്.
ഡോക്റ്റർമാരും നഴ്‌സുമാരും, ടെക്നിക്കൽ സ്റ്റാഫും ഉൾപ്പെടെ അഞ്ഞൂറോളം പേരെ തിരികെ എത്തിക്കുന്നതിനായി മന്ത്രിസഭയുടെ അനുമതി തേടിയിട്ടുണ്ട്. കുവൈത്തിലേക്ക് നേരിട്ട് വരുന്നതിനു വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും കുടുങ്ങികിടക്കുന്നത്. അത്യാവശ്യമുള്ള വിദേശിജീവനക്കാരെ അടിയന്തിരമായി തിരിച്ചുകൊണ്ടുവരാൻ സർക്കാർ തലത്തിൽ തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടിൽ കുടുങ്ങിയ ജീവനക്കാരുടെ മുൻഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കാൻ നിർദേശം നൽകിയിരുന്നു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി