കുവൈത്ത് സിറ്റി : കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ സ്ഥാപകാംഗവും ജനറൽ സെക്രെട്ടറിയുമായ സത്യൻ വരൂണ്ടക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഇലിയാസ് തോട്ടത്തിലിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ മൊമെന്റോ നൽകി ആദരിച്ചു.
കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ രൂപീകരണ കാലഘട്ടം മുതൽ ഇതുവരെ സംഘടനക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ചില വ്യക്തികളിൽ ഒരാളാണ് സത്യൻ വരൂണ്ട. അഡ്വൈസറി ബോർഡ് മെമ്പർ, ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, വിവിധ വകുപ്പ് സെക്രട്ടറി തുടങ്ങി എല്ലാ മേഖലയിലും പ്രവർത്തിച്ച അദ്ദേഹം നിലവിലെ ജനറൽ സെക്രട്ടറി പദവിയിൽനിന്നാണ് നാട്ടിലേക്കു യാത്രയാവുന്നത്. അതോടൊപ്പം തന്നെ കുവൈറ്റിലെ നിരവധി സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ ഭാരവാഹിത്വത്തിൽ നേതൃപരമായ പ്രവർത്തനങ്ങളിൽ പങ്കാളിയും ആയിരുന്നു സത്യൻ വരൂണ്ട.
ഇലിയാസ് തോട്ടത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ സന്തോഷ് പുനത്തിൽ, അഡ്വൈസറി ബോർഡ് അംഗം സുബൈർ എം.എം, വൈസ് പ്രസിഡന്റ് സഹീർ ആലക്കൽ , മുൻ പ്രസിഡന്റ് സുരേഷ് മാത്തൂർ, സ്പോർട്സ് സ്ക്രെട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, ഫൗണ്ടർ മെമ്പർ നാസർ തിക്കോടി, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി സമീർ കെ.ടി., അബ്ബാസിയ ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ ,എക്സിക്യൂട്ടീവ് മെമ്പർ ഷൌക്കത്ത് അലി, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ, വുമൺസ് ഫോറം ട്രഷറർ സാജിത നസീർ, വുമൺസ് ഫോറം ജോ: സെക്രട്ടറി ഷാഹിന സുബൈർ, വുമൺസ് ഫോറം എക്സിക്യൂട്ടീവ് മെമ്പർ സ്വപ്ന സന്തോഷ്, ജിനീത നാസർ തുടങ്ങിയവർ സംസാരിച്ചു.
കുവൈറ്റിൽ നിന്ന് വിട്ടു പോകുന്നുണ്ടെങ്കിലും തുടർന്നും കെ.ഡി. എൻ. എ ഏറ്റെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്ഥനങ്ങൾക്ക് നാട്ടിൽ നിന്നും സാധ്യമായ എല്ലാ പിന്തുണയും ചെയ്യാൻ കഴിയുമെന്നും സംഘടനക്കു എല്ലാവിധ നന്ദിയും സത്യൻ വരുണ്ട പറഞ്ഞു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു