കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ
എല്ലാ വർഷവും ആഘോഷമായി നടത്തിവരാറുള്ള അടൂരോണം
കോവിഡിന്റെ പ്രത്യേക സാഹചര്യം കൊണ്ട് ഇ വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിലുടെ നടത്തുകയും കുവൈറ്റിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ദൈർഖ്യമേറിയ ഓൺലൈൻ ഓണാഘോഷമായി മാറുകയും ചെയ്തു. ആറര മണിക്കൂർ നീണ്ടുനിന്ന പരിപാടി ഫേസ്ബുക്കിൽ തരംഗമായി തീർന്നു..
ഉച്ചക്ക് ഒരു മണിക്ക് ഷൈജു അടൂർ അവതാരകനായി എത്തിയ അടൂരോണത്തിന് അടൂർ MLA ശ്രീ ചിറ്റയം ഗോപകുമാറിന്റെ ആശംസയോടു കൂടി തുടക്കം കുറിച്ചു. പ്രസിഡന്റ് അനു പി രാജൻ, ജനറൽ സെക്രട്ടറി കെ.സി ബിജു,ട്രഷറർ അനീഷ് എബ്രഹാം മുൻ അടൂർ MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ,അഡ്വവസ്റി ബോർഡ് ചെയർമാൻ ശ്രീകുമാർ എസ്. നായർ, വൈസ് പ്രസിഡൻ്റ് ജിജു മോളേത്ത്,കാരുണ്യ കൺവീനർ ബിനു പൊടിയൻ,റിജു വർഗീസ്,ബിജോ പി. ബാബു എന്നിവരും, അടൂരിലെ പ്രമുഖ വ്യക്തികളും ഓണാശംസകൾ നേർന്നു.
ടാലൻ്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പരിപാടികളും, കുവൈറ്റിൽ അറിയപ്പെടുന്ന ഗായകൻ ബിനോയി ജോണിയും,സംഗീത സംവിധായകൻ ജിതിൻ മാത്യുവും നടത്തിയ മ്യൂസിക്കൽ വെർഷനും ഒപ്പം കുട്ടികളായ ഐറിനും, ഡാനിയും ചേർന്ന് നടത്തിയ ഇൻസ്ട്രമെൻ്റൽ ഫ്യൂഷനും വളരയേറെ ശ്രദ്ധിക്കപ്പെട്ടു.നാട്ടിൽ നിന്ന് അടൂരിന്റെ വാനമ്പാടി ചന്ദ്രലേഖയും,സുമേഷ് ഐരൂരും നടത്തിയ ഗാനമേളക്ക് ശേഷം, ബി.സ് ബാനർജിയും. ആദർശ് ചിറ്റാറും, കനൽ ബാൻഡും നടത്തിയ നാടൻ പാട്ട് പരുപാടിക്ക് കൂടുതൽ മിഴിവേകി.
സോഷ്യൽമീഡിയയിൽ തരംഗമായി മറിയ ‘അടൂരോണ’ത്തിന് സാങ്കേതിക സഹായം നിർവഹിച്ചത് ജയൻ ജനാർദ്ദനൻ,ആദർശ് ഭുവനേഷ്,സജു ജോർജ് എന്നിവരടങ്ങിയ ടെക്നിക്കൽ ടീം ആണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു