കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള
മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രിസഭയോട് അഭ്യർഥിച്ചു.
ഇതടക്കം വിവിധ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നിൽ സമർപ്പിച്ചു. മാസ്ക് ധരിക്കണമെന്നത് ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് കണ്ടാൽ ഉടൻ പിഴയീടാക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് അധികാരം നൽകണം, നിലവിലുള്ള ചില ഇളവുകൾ റദ്ദ് ചെയ്ത് നിയന്ത്രണം ശക്തമാക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നിൽ വെച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു
കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകൾ കൂടിവരുന്നതാണ് ശക്തമായ നടപടിക്ക് മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത് തണുപ്പു കാലത്ത് കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും അധികൃതർ തള്ളുന്നില്ല.ഇത് കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്ത് എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു