കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുബാറക് അൽ കബീർ ആശുപത്രിയിൽ സഹോദരൻറെ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം.
നേരത്തെ മൂത്ത സഹോദരന് നടത്തിയ കൊലപാതകശ്രമത്തില്‍ നിന്ന് യുവതി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഇളയസഹോദരൻ ആശുപത്രിയിൽ അതിക്രമിച്ചു കയറി യുവതിയെ കൊലപ്പെടുത്തിയത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സാല്‍വയിലെ വസതിയില്‍ വച്ചാണ് മൂത്ത സഹോദരന് 30 കാരിയായ യുവതിയെ വെടിവച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ പിന്നീട് ആശുപത്രിയില്‍ ഐസിയുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി ഇളയ സഹോദരനാണെന്ന് മനസിലായത്.
എന്നാൽ ചികിത്സയിൽ ആയിരുന്ന യുവതിക്ക് മതിയായ സംരക്ഷണം നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മാത്രം പ്രവേശിക്കാനാകുന്ന ഐസിയുവില്‍ പ്രതി തോക്കുമായി കയറിയത് ദുരൂഹതയുളവാക്കുന്നതിനാല് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.
പ്രതിയെ പിടികൂടിയതായും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് ഉപയോഗിച്ച വാഹനം ഹവല്ലി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു