കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജറല്ലയെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ സ്ഥാനപതിക്ക് അദ്ദേഹം ഊഷ്ള സ്വീകരണം നല്കി. സ്ഥാനപതിയെന്ന നിലയില്‍ കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അംബാസഡർ സിബി ജോര്‍ജിന് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
തനിക്ക് നല്കിയ സ്വീകരണത്തിനും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് നല്കുന്ന സഹായങ്ങള്‍ക്കും അംബാസഡർ സിബി ജോര്‍ജ് നന്ദി പറഞ്ഞു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യൻ എഞ്ചിനീയര്‍മാരുടെ വിഷയവും ഏപ്രിലില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്ത കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മാരുടെയും പ്രശ്നങ്ങളും അംബാസഡർ കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു