കുവൈത്ത് സിറ്റി : യാത്രാ രേഖകൾ ഇല്ലാത്ത പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധേയ നടപടിയുമായി കുവൈത്ത് ഇന്ത്യൻ എംബസി. യാത്രക്കാവശ്യമായ സാധുവായ പാസ്പോർട്ടോ അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റോ ഇല്ലാത്ത കുവൈത്തിലെ ഇന്ത്യൻ പൗരന്മാർക്കായി ‘രജിസ്ട്രേഷൻ ഡ്രൈവ്’ ആരംഭിക്കുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
യാത്രാ രേഖകളില്ലാത്ത എല്ലാവരും (https://forms.gle/pMf6kBxix4DYhzxz7) എന്ന വിലാസത്തിൽ ഉള്ള ഗൂഗിൾ ഫോം ഓൺലൈൻ വഴി പൂരിപ്പിക്കുകയോ അല്ലെങ്കിൽ എംബസി കോൺസുലാർ ഹാളിലോ ഷർഖ്, ജലീബ് അൽ ഷുവൈഖ്, ഫഹഹീൽ എന്നിവിടങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് ഓഫിസുകളിലോ സൂക്ഷിച്ചിരിക്കുന്ന ബോക്സുകളിൽ യഥാസമയം പൂരിപ്പിച്ച അപേക്ഷാ ഫോം സമർപ്പിക്കുകയോ ചെയ്യണം.
നിലവിലെ പാസ്പോർട്ട് / എമർജൻസി സർട്ടിഫിക്കറ്റ് നമ്പർ ആയിരിക്കും ഡ്രൈവിലെ രജിസ്റ്റർ നമ്പർ ആയി ലഭ്യമാക്കുക. വിശദ വിവരങ്ങൾക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
അടുത്ത ബുധനാഴ്ച നടക്കുന്ന ഓപ്പൺ ഹൗസ് യാത്ര രേഖകൾ ഇല്ലാത്തവരുടെ പ്രശ്നപരിഹാരത്തിനായി ഉള്ള ചർച്ചകളിൽ ആയിരിക്കും സംഘടിപ്പിക്കുക.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു