കുവൈത്ത് സിറ്റി : അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാതിരുന്ന സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് സർക്കാർ നീക്കമാരംഭിച്ചു. ഇതിനു വേണ്ടിയുള്ള നടപടികൾ ആരംഭിക്കാൻ സാമൂഹികക്ഷേമ മന്ത്രി മറിയം അൽ അഖീലിൻെറ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ നിർദേശം നൽകി.
ഇത്തരം ജീവനക്കാർക്ക് രജിസ്ട്രേഷൻ നടത്താനായി കുവൈത്ത് സർക്കാർ ആപ്ലിക്കേഷൻ തയാറാക്കും.
ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി അടിയന്തര വിഭാഗത്തിലുള്ളവർക്ക് മുൻഗണന നൽകിയാവും തിരിച്ചുകൊണ്ടുവരൽ. തിരിച്ചുകൊണ്ടുവരൽ എങ്ങനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച് സംഘം പഠനം നടത്തിവരുന്നു. നേരത്തേ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന കുവൈത്തികളെ തിരിച്ചുകൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ രജിസ്ട്രേഷന് സമാനമായരീതിയാണ് പരിഗണിക്കുന്നത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു