പരിമിതമായ സാഹചര്യത്തിൽ കുവൈത്ത് ഇന്ത്യൻ എംബസിയിൽ ഓണാഘോഷം നടത്തി
കുവൈത്ത് സിറ്റി : വർഷങ്ങൾക്ക് ശേഷം കുവൈത്ത് ഇന്ത്യൻ എംബസിയിൽ ഓണാഘോഷം നടത്തി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിമിതമായ സാഹചര്യത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
എംബസിയിലെ ഓണാഘോഷങ്ങൾ അംബാസഡർ സിബി ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തദവസരത്തിൽ അദ്ദേഹത്തിൻറെ പത്നി ജോയ്സ് സിബിയും സന്നിഹിതയായിരുന്നു.
ലോകം മുഴുവൻ മഹാവ്യാധിയുടെ വ്യാപനത്താൽ ദുരിതമനുഭവിക്കുന്ന അവസരത്തിലാണ് ഇത്തവണത്തെ ഓണാഘോഷം എങ്കിലും ദുരിതമനുഭവിക്കുന്ന സഹോദരി സഹോദരന്മാരെ ചേർത്തു നിർത്തുന്നതായി അംബാസഡർ പറഞ്ഞു. ഒപ്പം എല്ലാവർക്കും ഓണാശംസകളും അദ്ദേഹം നേർന്നു.
കേരളത്തനിമയുള്ള വേഷങ്ങൾ അണിഞ്ഞ ജീവനക്കാരുടെ സാന്നിധ്യം എംബസിയിലെ ഓണാഘോഷങ്ങൾക്ക് പകിട്ട് നൽകി.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു