കുവൈത്ത്സിറ്റി: കുവൈത്തിലെ
ഇന്ത്യൻ എംബസിയിൽ തീമാറ്റി
ക് ലൈബ്രറി ഉദ്ഘാടനം ചെയചെയ്തു .ഉച്ചക്ക് 2.30ന് നടന്ന ഹ്രസ്വമായ ചടങ്ങിൽ അംബാസഡർ സിബി ജോർജ് ഭദ്രദീപം കൊളുത്തി ആണ് ഉദ്ഘാടനം നിർവഹിച്ചത്.
ലോകമെങ്ങും വ്യാപിച്ച മഹാമാരി മൂലം ഒത്തുകൂടലിനുള്ള അവസരം ഇല്ലെങ്കിലും നമ്മുടെ ബൃഹത്തായ സാമൂഹിക സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു വെന്നും നമ്മുടെ ആഘോഷങ്ങളും ധീര നായകരെയും എല്ലാ കാലത്തും അനുസരിക്കേണ്ടത് ആണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കുവൈറ്റിലെ ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുവാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യയുടെ സമ്പന്നവും ആകർഷകവുമായ സംസ്കാരം, സാഹിത്യ പൈതൃകം, ബൃഹത്തായതും
വൈവിധ്യമാർന്നതുമായ ഇന്ത്യൻ സവിശേഷതകൾ എന്നിവ പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ ലൈബ്രറിയിൽ സംഘടിപ്പിക്കും . ആഴ്ചയിൽ ഒരു ആശയം അടിസ്ഥാനമാക്കിയാവും പരിപാടികൾ. ഒാണാഘോഷത്തോടനുബന്ധിച്ച്‘ഇന്ത്യയിലെ ആഘോഷങ്ങൾ’ പ്രമേയത്തിലാണ് അടുത്ത രണ്ടാഴ്ച പരിപാടികൾ.
ഇൗ ആശയവു മായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ‘ഇന്ത്യയിലെ ആഘോഷങ്ങൾ’ എന്ന വിഷയത്തിൽ എംബസി അങ്കണത്തിൽ ക്വിസ്മത്സരം സംഘടിപ്പിക്കും. റിസപ്ഷനിലും കോൺസുലാർ ഹാളിലും ക്വിസ് ഫോറം ലഭ്യമാണ്. ഡിജിറ്റലായും പരിപാടികൾ നടത്തും. @thematic_lib എന്ന ട്വിറ്റർ വിലാസത്തിൽ ഇന്ത്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സാഹിത്യങ്ങൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു