കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലായി നടന്ന എയിംസ് ബി ഇ സി ഓൺലൈൻ കലോത്സവത്തിന് ആഗസ്റ്റ് 15 ന് പരിസമാപ്തി ആവുന്നു. AIIMS KUWAIT FB പേജിൽ നടക്കുന്ന സമാപന പരിപാടികൾ സുപ്രസിദ്ധ ഗായകൻ കെ ജി ജയൻ (ജയവിജയ) ഉത്ഘാടനം ചെയ്യും. ഡോ. സി.വി.ആനന്ദബോസ് IAS മുഖ്യാധിതി ആയിരിക്കും. ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ, മഞ്ജു നാഥ് വിജയൻ എന്നിവർ ആശംസകൾ അറിയിക്കും.
ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇളയ നിലാ ടീം അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, വയലി ഗ്രൂപ്പ് അവതരിപ്പിക്കുന ബാംബൂ മ്യൂസിക്, ഡി കെ ഡാൻസ് വേൾഡ് അവതരിപ്പിക്കുന്ന ഓൺലൈൻ ഡാൻസ് പ്രമോ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാ നടൻ കിഷോർ സത്യ, ഗായിക രഞ്ജിനി ജോസ് എന്നിവർ പരിപാടിയിൽ സംബന്ധിക്കും
രണ്ട് മാസത്തോളം കാലം നീണ്ടു നിന്ന കലോത്സവത്തിൽ തൊള്ളായിരത്തിലധികം മത്സരാർത്ഥികളിൽ നിന്നും ഇരുന്നൂറ്റി പത്ത് പേരാണ് ഫൈനൽ മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടിയത്. വിപുലമായ രീതിയിൽ
ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആദ്യമായി നടത്തിയ കലോത്സവം വേൾഡ് റെക്കോർഡിനും പരിഗണിക്കപ്പെട്ടിരിക്കുകയാണ്. സിനിമാ താരം അശോകൻ ഉത്ഘാടനം ചെയ്ത കലോത്സവത്തിൻ്റെ പിന്നണിയിൽ മണിക്കുട്ടൻ ഇടക്കാടിൻ്റെ നേതൃത്വത്തിൽ കുവൈറ്റിലെ പ്രമുഖ കലാ സാംസ്കാരിക മാധ്യമ പ്രവർത്തകരാണ് പ്രവർത്തിച്ചത്.ഗായിക നിത്യാ മാമൻ, ദേവീ ചന്ദന തുടങ്ങിയ നിരവധി പ്രശസ്തർ ആണ് കലോത്സവത്തിന് ആശംസകളുമായി എയിംസ് ഫെയ്സ് ബുക്ക് പേജിൽ ലൈവ് പരിപാടികൾ അവതരിപ്പിച്ചത്. ആർട്ടിസ്റ്റ് സുജാതൻ മാഷ് ചീഫ് ജഡ്ജ് ആയി പ്രവർത്തിച്ചു.
മൂന്ന് മാസത്തിലേറെ നീണ്ട ലോക് ഡൗൺ കാലത്തിനു ശേഷം തുടർച്ചയായി വന്ന സകൂൾ അവധി ദിനങ്ങളും കൂടി ആയപ്പോൾ കുവൈറ്റിലെ കുട്ടികൾ വീട്ടിൽ തളയ്ക്കപ്പെടുകയായിരുന്നു. അവരുടെ ഊർജസ്വലത വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂൾ കലോത്സവങ്ങളുടെ മാതൃകയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് എന്ന് സംഘാടകർ അറിയിച്ചു.
ബാബുജി ബത്തേരി ,ഹബീബ് മുറ്റിച്ചൂർ, സാം നന്ത്യാട്ട്, മണിക്കുട്ടൻ, സിന്ദു രമേഷ്, മഹേഷ് ഐയ്യർ എന്നിവർക്കൊപ്പം എയിംസ് സ്റ്റിയറിംഗ് കമ്മറ്റിയംഗങ്ങളും ,കലോത്സവം കമ്മിറ്റയംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു