കുവൈറ്റ് സിറ്റി:അഞ്ച് മാസത്തിന് ശേഷം കുവൈറ്റ് സിറ്റിയിലെ ഹോളി ഫാമിലി കത്തീഡ്രൽ ആരാധനയ്ക്കായി വീണ്ടും തുറന്നു. ഇന്നലെ വിവിധ രാജ്യക്കാർക്കായി 10 കുർബാനയാണ് നടത്തപ്പെട്ടത് . കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവർത്തനം പുനരാരംഭിച്ചത് . കത്തീഡ്രലിലേക്കും ഹാളുകളിലേക്കും പ്രവേശിക്കുന്നതിനുമുമ്പ് എല്ലാവരും മാസ്ക് ധരിക്കുകയും കൈകളും പാദരക്ഷകളും വൃത്തിയാക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാധന സേവനങ്ങളിൽ പങ്കെടുക്കാൻ 15 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ എന്നതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പങ്കെടുക്കാൻ കഴിയുന്ന വിശ്വാസികളുടെ എണ്ണം നിശ്ചിതവും പരിമിതവുമായതിനാൽ പ്രാർഥനകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. www.avona.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അനുമതി ലഭിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു