Times of Kuwait
കുവൈറ്റ് സിറ്റി: അവധിക്ക് പോയി കുവൈറ്റിലേക്ക് തിരിച്ചുവരാനാകാതെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ജീവനക്കാരുടെ പട്ടിക കുവൈറ്റ് ആരോഗ്യമന്ത്രാലയം തയ്യാറാക്കുന്നു. ഒരു പ്രാദേശിക മാധ്യമം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്.
നിലവിൽ കൊറോണ വ്യാപനം രൂക്ഷമായ 31 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശനവിലക്ക് ഉണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, വീട്ട് ജോലിക്കാർ തുടങ്ങിയവർക്ക് ഇതിൽ ഇളവ് നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം ആരോഗ്യ മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾക്ക് വിദേശത്ത് കുടുങ്ങിയ ജീവനക്കാരുടെ വിവരങ്ങൾ നൽകുവാൻ സർക്കുലർ വഴി ഉത്തരവിട്ടിട്ടുണ്ട്. ജീവനക്കാരുടെ പേര്, പദവി, സിവില്‍ ഐഡി നമ്പര്‍, ജോലിസ്ഥലം, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമർപ്പിക്കാനാണ് നിർദ്ദേശം.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു