വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാസ്ക് ധരിച്ചു. കൊറോണ മഹാവ്യാധി ആരംഭിച്ചശേഷം ഇതാദ്യമായാണ് അദ്ദേഹം മാസ്ക് ധരിക്കുന്നത്.
ശനിയാഴ്ച വാഷിംഗ്ടൺ പ്രാന്തത്തിലെ വാൾട്ടർ റീസ് മിലിട്ടറി ആശുപത്രി സന്ദർശിച്ചപ്പോഴാണ് അദ്ദേഹം മുന്‍പില്ലാത്ത ശീലത്തിനു തുടക്കമിട്ടത്. ആശുപത്രിയിൽ പോകുന്പോൾ മാസ്ക് വയ്ക്കുന്നതു നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.
താനൊരിക്കലും മാസ്ക് ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്നെ നേരിടുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ മാസ്ക് ധരിക്കുന്നതിനെ കളിയാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡിന്റെ കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത് യുഎസ് ആണ്. ദിവസവും രോഗികളുടെ എണ്ണം റിക്കാർഡ് കുറിക്കുന്നു. ശനിയാഴ്ച 66,528 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെവരെ 33 ലക്ഷത്തിലധികം പേർക്കു രോഗം ബാധിച്ചു. മരണം 1.37 ലക്ഷം.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു