കുവൈറ്റ് : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിൻ്റെ അർദ്ധ വാർഷിക യോഗം ചേർന്നു.
കൊവിഡിൻ്റെ പ്രത്യക സാഹചര്യത്തിൽ കൂടീയ വെർച്വൽ യോഗത്തിൽ അടൂർ എൻ.ആർ.ഐ ഫോറം ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ ആറ് മാസക്കാലമായി അടൂർ എൻ.ആർ.ഐ ഫോറം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരണവും, കണക്ക് അവതരണവും നടന്നു.
പ്രസിഡൻ്റ് അനു പി.രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അടൂർ MLA യും, അസോസിയേഷൻ രക്ഷാധികാരിയുമായ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീകുമാർ എസ് നായർ,ജിജു മോളേത്ത്,കെ.സി ബിജു,അനിഷ് എബ്രഹാം,ബിജോ.പി. ബാബു,ഷൈജു അടൂർ,ആശ ശമുവേൽ എന്നിവർ സംസാരിച്ചു.അടൂർ എൻ.ആർ.ഐ ഫോറം അംഗങ്ങളുമായിട്ടുള്ള MLA യുടെ സംവാദം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു