അജു മാർക്കോസ് പടിക്കൽ
ഈ ഒരു ചോദ്യം യുവതലമുറയിലെ കുറച്ചു സിനിമാസ്നേഹികളും ആരാധകരും അല്ലാതെ മറ്റാരും ചോദിക്കും എന്ന് തോന്നുന്നില്ല. അവർക്കു വേണ്ടി ആണ് ഈ പോസ്റ്റ്.
മലയാളസിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിന് ശേഷം ഒരുപാട് നടന്മാർ സൂപ്പർ താരപദവിക്കും ടോപ് ലീഗ് ബെർത്തിനും വേണ്ടി മത്സരിച്ചിരുന്ന കാലമായിരുന്നു തൊണ്ണൂറുകളുടെ തുടക്കം. ആ സമയത്താണ് #ഏകലവ്യന്റെ റിലീസ്. ഏകലവ്യൻ കാട്ടുതീ പോലെ ബോസ്‌ഓഫീസിൽ ആളിപ്പടർന്നു. സുരേഷ് ഗോപി സൂപ്പർ താര പദവിയിലേക്ക് എന്ന് മീഡിയയും, മലാലയള സിനിമയിൽ മമ്മൂട്ടിക്കും മോഹന്ലാലിനും ശേഷം ഒരു സൂപ്പർ താരം പിറന്നനിരിക്കുന്നു എന്ന് ജനവും വിധി എഴുതി. അത് ശരി വൈക്കുന്നതായിരുന്നു #മാഫിയ എന്ന അടുത്ത ചിത്രത്തിന് ലഭിച്ച വമ്പൻ ഓപ്പണിങ്. അടുത്ത വര്ഷം തന്നെ ഒരു വിഷു കാലത്തു #കമ്മിഷണർ എന്ന അവതാരം പിറവി എടുത്തു. ഇത്തവണ ആ തീ കേരളത്തിൽ മാത്രം ഒതുങ്ങിയില്ല. സൗത്ത് ഇന്ത്യ ആകെ ആളിപ്പടർന്നു. ആന്ധ്രാപ്രദേശിൽ 150 ദിവസത്തോളവും തമിഴ്‌നാട്ടിൽ 100 ദിവസങ്ങളും കർണാടകയിൽ 75 ൽ പരം ദിവസങ്ങളും പ്രദർശിപ്പിച്ചു ചരിത്രമെഴുതി. തുടർന്ന് സുരേഷ്‌ഗോപിയുടെ ആക്ഷൻ പടങ്ങൾ വരി വരി ആയി തെലുങ്കു,തമിഴ് ഡബ്ബ്കൾ റിലീസ് ആകുകയും തുടർച്ചയായി ആറോളം ഡബ്ബ് ഹിറ്റുകളും ആന്ധ്രയിലും തമിഴ്‌നാട്ടിലും ഉണ്ടാക്കുകയും ചെയ്തു.
തൊണ്ണൂറുകളുടെ മധ്യത്തിൽ അദ്ദേഹത്തിന്റെ പടങ്ങൾ മൾട്ടി മാർക്കറ്റ് പ്രൊഡക്ഷൻ എന്ന രീതിയിലേക്ക് മാറുകയുണ്ടായി. സൗത്ത് ഇന്ത്യൻ താര റാണിമാരായ വിജയശാന്തി റോജ ഖുശ്‌ബു വാണി വിശ്വനാഥ് തുടങ്ങിയവർ അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് കാസറ്റ് ചെയ്യപ്പെട്ടു ഒപ്പം ചിത്രങ്ങളിലെ കഥ വികസിക്കുന്നത് കേരളത്തിന് പുറത്തും. തമിഴ് തെലുങ്കു പ്രൊഡക്ഷൻ ടീം സുരേഷ്മ ഗോപി ചിത്രങ്ങളിൽ ഇൻവെസ്റ്റ് ചെയ്തു തുടങ്ങി. മലയാളത്തിൽ ഷൂട്ട് തുടങ്ങും മുന്നേ തന്നെ തമിഴ് തെലുങ്കു റൈറ്സ് വിറ്റു പോകുമായിരുന്നു. അത്തരത്തിൽ ഒരു രീതിക്ക് തുടക്കം കുറിച്ചത് #തക്ഷശില എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമായിരുന്നു. സുരേഷ്‌ഗോപിയുടെ സൗത്ത് ഇന്ത്യൻ മാർക്കറ്റും പോപ്പുലാരിറ്റിയും അദ്ദേഹത്തെ നായകൻ ആക്കി ഒരു പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നതിന് സാക്ഷാൽ #അമിതാഭ്_ബച്ചനെ പ്രേരിപ്പിച്ചു. അങ്ങിനെ വന്ന പ്രൊജക്റ്റ് ആയിരുന്നു യുവതുർക്കി. ആന്ധ്രയിലെ ലേഡി സൂപ്പർ സ്റ്റാർ #വിജയശാന്തിയുമൊത് മലയാളം ഹിന്ദി തമിഴ് തെലുങ് ഭാഷകളിൽ ഒരേ സമയം റിലീസ്. ഇന്ന് രണ്ടു ഭാഷയിൽ പോലും ഒരു മലയാള സൂപ്പർ താര ചിത്രം ഒരേ സമയം റിലീസ് ബുദ്ധിമുട്ടു ആണെന്ന് ഓർക്കണം. അപ്പോഴാണ് നാലു ഭാഷയിൽ ഒരേ സമയം തൊണ്ണൂറുകളിൽ റിലീസ്. ഹൈവേ ചിത്രത്തിന്റെ തെലുങ് ഡബ്ബിനു കിട്ടിയ ഹൈപും വരവേല്പും ഒന്നും ഒരു മലയാള നടനും കേരളത്തിന് പുറത്തു കിട്ടിയിട്ടില്ല. മലയാളിയെ fan ആക്കുന്നത് അതിശയിക്കാനില്ല പക്ഷെ ഭാഷയും സംസ്ക്കാരവും വ്യത്യസ്തമായൊരു ദേശത്തെ ആൾക്കാരെ ഫാൻസ് ആക്കുന്നത് നിസാര കാര്യമല്ല. സുരേഷ് ഗോപിയുടെ star കരിസ്മ തന്നെ ആണ് കാരണം.
സുരേഷ് ഗോപി വെറും മസാല ആക്ഷൻ ചിത്രങ്ങളിലെ നായകൻ എന്ന് പ്രചരിപ്പിച്ചിരുന്ന ഒരു വിഭാഗം സിനിമ ബുദ്ധി ജീവികളുടെയും വിരോധികളുടെയും വാ അടപ്പിച്ച വർഷമായിരുന്നു 1997. കളിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീശ അവാർഡ് നേടി അഭിനയകലയിലെ തന്റെ പ്രാവീണ്യം ഏതു ലെവൽ വരെ പോകും എന്ന് കാണിച്ചു കൊടുത്തു. പിൽക്കാലത്തു Shakspear and World Cinema എന്ന Cambridge യൂണിവേഴ്സിറ്റി പ്രസ് അച്ചടിച്ചിറക്കിയ പുസ്തകത്തിലെ കവർ ഫോട്ടോ പോലും സുരേഷ് ഗോപിയുടേതായിരുന്നു. അദ്ദേഹത്തിന്റെ മാർക്കറ്റ് വലുതായതിനാൽ ഭൂരിഭാഗം സംവിധായകർക്കും നിർമ്മാതാക്കൾക്കും ആക്ഷൻ ചിത്രങ്ങളിൽ നായകൻ ആക്കാനായിരുന്നു കൂടുതൽ താല്പര്യം. എന്നാൽ സമ്മർ ഇൻ ബത്‌ലഹേം, പ്രണയവർണങ്ങൾ, കളിയാട്ടം, തെങ്കാശിപ്പട്ടണം, സുന്ദരപുരുഷൻ പോലെ ഉള്ള ചിത്രങ്ങളുടെ വിജയം ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല തനിക്കു വിജയിപ്പിക്കാൻ സാധിക്കുന്നത് എന്നത് തെളിയിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കാരണവും ആന്റി ലോബി കാരണവും ചെറിയൊരു ഇടവേളയ്ക്കു ശേഷം രണ്ടാം വരവ് ഭാരത് ചന്ദ്രൻലൂടെ തിരിച്ചു വന്നപ്പോൾ ഉണ്ടായ ഓളം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
🚫പോലീസ് ഐക്കൺ
പോലീസ് വേഷത്തിന്റെ അവസാന വാക്കായി ആണ് സുരേഷ് ഗോപിയെ മലയാളി കണക്കാക്കുന്നത്. കേരള പോലീസ് ഉദ്യോഗസ്ഥരുടെ ഇഷ്ട താരം കൂടി ആണ് സുരേഷ് ഗോപി. എംപി ആകുന്നതിനു മുന്നേ തന്നെ സുരേഷ് ഗോപിക്ക് കിട്ടിയ സല്യൂട് വാർത്ത ആയിരുന്നു.(ചിത്രം കമന്റ് ബോക്സിൽ) ഒരുപാടു ആൾക്കാർക്ക് പോലീസ് സേനയിൽ ചേരാനുള്ള പ്രചോദനം ആയിരുന്നു സുരേഷ് ഗോപിയുടെ ഫയർ ബ്രാൻഡ് പോലീസ് കഥാപാത്രങ്ങൾ. ആറടി ഒരിഞ്ചു ഉയരവും ഒത്ത തടിയും പൗരുഷവും ഇംഗ്ലീഷും മലയാളവും അടങ്ങുന്ന നെടു നീളൻ ഡയലോഗുകൾ തീപ്പൊരി പോലെ വിതറി പടം കാണുന്ന പ്രേക്ഷകനെ രോമാഞ്ചത്തിന്റെ കൊടുമുടി കയറ്റുന്ന സുരേഷ്ഗോപിയുടെ പോലീസ് കഥാപാത്രങ്ങൾ മലയാളിയുടെ വികാരം ആണ്.
🚫ദി ഷോ സ്റ്റീലർ
ഒരു ചിത്രത്തിലെ അഥിതി വേഷം അല്ലെങ്കിൽ അദ്ദേഹം വരുന്ന സീനുകളിൽ പ്രേക്ഷകന്റെ ശ്രദ്ധ തന്നിലേക്ക് മാത്രം കൊണ്ട് പോകുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി. മനു അങ്കിൾലെ മിന്നൽ പ്രതാപൻ, ഇന്നലെയിലെ നരേന്ദ്രൻ ഒക്കെ ആ ചിത്രങ്ങളുടെ പേര് പറയുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങൾ ആണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ സ്ക്രീൻ പ്രെസെൻസും മാസ്സ് അപ്പീലും ഉള്ള താരം. സ്റ്റാർ കരിസ്മ ഉള്ളവർക്കേ സൂപ്പർ താര പദവിയിലേക്ക് എതാൻ സാധിക്കുകയുള്ളു. മാസ് കഥാപാത്രങ്ങളിൽ സുരേഷ് ഗോപിയോളം പെർഫോം ചെയ്യുന്ന താരം മലയാള സിനിമയിൽ വേറെ കാണില്ല. മമ്മൂട്ടിക്കും മോഹൻലാലിനും മേലെ മാസ്സ് കഥാപാത്രങ്ങളിൽ സുരേഷ് ഗോപിക്ക് സ്കോർ ചെയ്യാൻ സാധിക്കും എന്നത് ഒരു നഗ്ന സത്യമാണ്. മാസ്സ് കഥാപാത്രങ്ങളുടെ ultimate പോയിന്റ് ആണ് സുരേഷ് ഗോപി എന്ന നടൻ.
🚫ഡയലോഗ് ഡെലിവറി
ചടുലമായ ഡയലോഗ് ഡെലിവറി സുരേഷ് ഗോപിയുടെ പ്രേത്യേകതയാണ്. എഴുത്തുകാരൻ എഴുതിയതിന്റെ അപ്പുറത്തെ തലത്തിലേക്ക് പ്രേക്ഷകനെ രോമാഞ്ചത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന സംഭാഷണ ശൈലി. #മലയാളം ഇത്രയും നന്നംയി #സ്ഫുടമായി ഉച്ചരിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല. ഇക്കാര്യത്തിൽ തർക്കം ഉണ്ടെങ്കിൽ മലയാള ഭാഷ പണ്ഡിതന്മാരോട് ചോദിക്കാവുന്നതാണ്. ഇംഗ്ലീഷിലെ ബിരുദാനന്തര ബിരുദം നേടിയ ആൾ എന്ന നിലക്ക് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം ചോദ്യം ചെയ്യണ്ട ആവശ്യകതയില്ലല്ലോ.
🚫സിഗ്നേച്ചർ സ്റ്റൈൽ
പഴയകാല സൂപ്പർ താരങ്ങൾ ആയ നസീർ, സത്യൻ, മധു, ജയൻ അതുപോലെ മമ്മൂട്ടി മോഹൻലാലിനെ ഒക്കെ പോലെ സുരേഷ് ഗോപിക്കും തന്റേതായ മറിസം സംഭാഷണ ശൈലി ഒക്കെ ഉണ്ട്. ഒരു പഞ്ച് ഡയലോഗ് എങ്ങിനെ ജനകീയം ആക്കണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഓർമ്മയുണ്ടോ ഇ മുഖം, Just remember that, അതുക്കും മേലെ ഒക്കെ പറയാത്ത മലയാളി ഉണ്ടോ? ഫ പുല്ലേ… ഷിറ്റ് ! പോലുള്ള തെറികൾ വരെ ട്രെൻഡ് ആക്കിയ മുതലാണ്. മിമിക്രി കലാകാരൻമാർ ഈ പറഞ്ഞ സൂപ്പർ താരങ്ങളെ എല്ലാം അനുകരിക്കുന്നത് ഇവരുടെ ഈ മാനറിസങ്ങളും സിഗ്നേച്ചർ സ്റ്റൈലുകളും ഒക്കെ വച്ചാണ്. മിക്കവാറും എല്ലാ സൂപ്പർ താരങ്ങൾക്ക് എല്ലാം സിഗ്നേച്ചർ സ്റ്റൈലുകൾ ഉണ്ടാകും. കൊച്ചു കുട്ടികളോട് ഈ താരങ്ങളെ ഒക്കെ അനുകരിക്കാൻ പറഞ്ഞാൽ അവർ നിഷ്പ്രയാസം അനുകരിക്കുന്നത് ഇത്തരം സ്റ്റൈലുകൾ ഉള്ളത് കൊണ്ടാണ്.
കളിയാട്ടം, ഇന്നലെ, സമ്മർ ഇൻ ബത്‌ലഹേം, രണ്ടാം ഭാവം, അപ്പോത്തിക്കരി, മേൽവിലാസം പോലുള്ള ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയ പ്രാവിണ്യം ഏതു ലെവൽ ആണെന്ന് മലയാളി കണ്ടതാണ്. കഴിവുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം വേണ്ട വിധം ഉപയോഗിക്കപ്പെട്ടിട്ടില്ല. ആക്ഷൻ-മാസ്സ് രംഗത്തെ പെർഫോമൻസ് കാരണം കൂടുതലും അത്തരം വേഷങ്ങളിലേക്ക് ടൈപ്പ് കാസറ്റ് ചെയ്യപ്പെട്ടു. സിനിമയിലെ ആന്റി ലോബി കാരണം രണ്ടായിരം പതിറ്റാണ്ടിന്റെ ഒടുവിൽ സ്റ്റാർഡോം നഷ്ടപ്പെട്ട അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും ശത്രുക്കളുടെ എണ്ണം വീണ്ടും കൂടുകയും ചെയ്തു. ഈ കാലയളവിൽ ഞാൻ കോടീശ്വരൻ എന്ന ജനകീയ പരിപാടിയിലൂടെ അദ്ദേഹം വീണ്ടും മലയാളികളുടെ മനം കവർന്നു. അദ്ദേഹത്തിന്റെ ജീവ കാരുണ്യ പ്രവർത്തികളെ കുറിച്ച് എഴുതാൻ നിന്നാൽ ഒരു പോസ്റ്റ് മതിയാകില്ല.
2010s: മലയാള സിനിമയുടെ മാർക്കറ്റ് വലുതാവുകയും സിനിമ രീതികൾ തന്നെ മാറുകയും ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റേതായി വന്ന ചിത്രം #വരനെ_ആവശ്യമുണ്ട് സൂപ്പർ ഹിറ്റാകുകയുണ്ടായി. ചിത്രത്തിലെ പെർഫോമൻസ് ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. വർഷങ്ങൾ കഴിഞ്ഞിട്ടും തന്നിലെ നടന് ഒരു പോറൽ പോലും ഏറ്റിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു വരന്റെ വിജയം.
ദുൽഖർ സൽമാൻ പറഞ്ഞ പോലെ സുരേഷേട്ടന്റെ സൂപ്പർ സ്റ്റാർഡം എവിടെയും പോയിട്ടില്ല, അതവിടെ തന്നെ ഉണ്ട്. എല്ലാ അർത്ഥത്തിലും സുരേഷ് ഗോപി മലയാള സിനിമയിലെ അവസാന സൂപ്പർ താരം ആണ്. അതിനു ശേഷം വന്നവരെ അവരുടെ ഫാൻസും ഒരു വിഭാഗം മീഡിയയും സൂപ്പർതാരം എന്ന് വിളിച്ചതല്ലാതെ എല്ലാ വിഭാഗം പ്രേക്ഷകരും മീഡിയയും ഫാൻസും അംഗീകരിച്ച മറ്റൊരു സൂപ്പർ താരം പിറന്നിട്ടില്ല.അഭിനയം കൊണ്ടും സ്റ്റാർഡം കൊണ്ടും മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഇരുത്താൻ പറ്റിയ മലയാളത്തിലെ ഒരേ ഒരു താരം, അന്നും ഇന്നും മലയാള സിനിമയിലെ മൂന്നാമൻ ഭരത് സുരേഷ് ഗോപി തന്നെ ആണ്.
കോട്ടയം പാത്താമുട്ടം സ്വദേശിയായ അജു മർക്കോസ് പടിക്കൽ കഴിഞ്ഞ 20 വർഷമായി കുവൈറ്റ് ടൊയോട്ടയിൽ ജോലിക്കാരനാണ്. AASK ( ആംആദ്മി സൊസൈറ്റി കുവൈറ്റ്) ജോയിൻ സെക്രട്ടറിയായി 2016 മുതൽ പ്രവർത്തിക്കുന്നു.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു