തിരുവനന്തപുരം : പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള തീയതി നീട്ടി. ഈമാസം 25 മുതല്‍ നിര്‍ബന്ധമെന്ന് സര്‍ക്കാര്‍. നാളെ മുതല്‍ നിര്‍ബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പരിശോധനകിറ്റുകളും ക്രമീകരണങ്ങളും 25നകം സജ്ജമാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍. 24 വരെ എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാതെ സുപ്രീംകോടതി. സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.പരിശോധന നടത്തുന്നത് നല്ലതല്ലേയെന്ന് കോടതി ചോദിച്ചു. പരാതിയുള്ളവര്‍ക്ക് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കാം, പരാതികളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കാന്‍ നിര്‍ദേശം. സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്താത്തതോടെ സൗദി അറേബ്യ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന കോവിഡ് പരിശോധനാ മാർഗങ്ങൾ മനസിലാക്കാതെയാണ് കേരളം ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് പ്രവാസിമലയാളികളുടെ പരാതി. സൌദിഅറേബ്യയിൽ നിലവിൽ പിസിആർ പരിശോധനയ്ക്ക് മാത്രമാണ് സാധുത. കേരളസർക്കാർ നിർദേശിക്കുന്ന ആൻറിബോഡി ടെസ്റ്റിനും ട്രൂ നാറ്റ് ടെസ്റ്റിനും ആരോഗ്യമന്ത്രാലയത്തിൻറെ അനുമതി ലഭിച്ചിട്ടില്ല. ട്രൂ നാറ്റ് ടെസ്റ്റിന് അനുമതി ലഭിച്ചാലും ചെലവ് 10,000 രൂപയായിരിക്കും.
ചാർട്ടേഡ് വിമാന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ഒമാനിലേയും സൌദിയിലേയും ഇന്ത്യൻ എംബസികൾ നാല് ദിവസം മുൻപ് നിർദേശിച്ചതല്ലാതെ പുതിയ നിർദേശങ്ങൾ അറിയിച്ചിട്ടില്ലെന്നത് ടിക്കറ്റെടുത്തവരെയടക്കം ആശങ്കയിലാക്കിയിരിക്കുകായണ്. ടിക്കറ്റെടുത്ത് ഗർഭിണികളടക്കമുള്ളവരുടെ യാത്രയാണ് സംസ്ഥാനസർക്കാർ നിലപാട് കാരണം മുടങ്ങുന്നത്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു