November 27, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

തകർച്ചയിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പ് – കാസ്റ്റ് എവേ

ബിനു ബേബി വടക്കെക്കുറ്റ്

ഒരുപക്ഷേ മനുഷ്യമനസ്സുകളെ ഏറ്റവും സ്വാധീനിക്കുന്ന അവസ്ഥ നിരാശയായിരിക്കും. ജോലിയോ ആരോഗ്യമോ സമ്പത്തോ നഷ്ടമായാൽ ഏതൊരു വ്യക്തിയും സ്വാഭാവികമായും വീഴുന്നത് നിരാശയുടെ പടുകുഴിയിലേക്ക് ആയിരിക്കും. ഈ കൊറോണകാലത്തും നമുക്കു ചുറ്റും നോക്കിയാൽ ഏറെ കാണാൻ കഴിയുന്നതും ഇതു തന്നെയായിരിക്കും. ഗത്യന്തരമില്ലാതെ പലരും ആരും അഭയം തേടുന്നത് അത് ആത്മഹത്യയിൽ ആയിരിക്കും.
എന്നാൽ,ജനവാസമില്ലാത്ത ഒരു ദ്വീപിൽ ഒറ്റപ്പെട്ട പോവുക, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്വന്തം പ്രണയിനിയെ മനസ്സിലോർത്ത് വർഷങ്ങളോളം പിടിച്ചുനിൽക്കുക , അവിടുന്ന് രക്ഷപെട്ട്‌ വീട്ടിലെത്തുമ്പോൾ അഭിമുഖീകരിക്കുന്നത് അതിലും വലിയ അവസ്ഥ.


ഈ അവസ്ഥയിലും പിടിച്ചു നിൽക്കുന്ന നായകന്റെ കഥ പറയുന്ന ചിത്രമാണ് എൻറെ പ്രിയ ചിത്രം.
എന്നെ സാധീനിച്ച ഈ സിനിമ 2000-ത്തിൽ ഇറങ്ങിയ ‘കാസ്റ്റ് ആവേ’ എന്ന ഹോളിവുഡ് ചിത്രമാണ്.
റോബർട്ട് സിമെക്കിസ് സംവിധാനം നിർവഹിച്ച ഇതിലെ നായകൻ ടോം ഹാങ്ക്സ് ആണ്.

കഥാഗതി

fedex പാർസൽ കമ്പനി ജോലിക്കാരനായ നായകൻ ഒരു പാഴ്സൽ നൽകുവാനായി പോകുന്ന വഴിക്കു വിമാന അപകടം ഉണ്ടാകുകയും പസഫിക് സമുദ്രത്തിൽ ഉള്ള ജനവാസമില്ലാത്ത ഒരു ദീപിൽ അകപ്പെടുന്നത് ആണ് കഥ തുടങ്ങുന്ന സന്ദർഭം . ദീപിൽ അകപ്പെട്ടു എല്ലാം നഷ്ടപെട്ട നായകൻ തൻറെ പരിശ്രമങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയും അവ പരാജയപ്പെടുകയും ചെയ്യുന്നു . വീണ്ടും നിരാശനായി ദിവസങ്ങൾ കഴിഞ്ഞിട്ടും എല്ലാം നഷ്ടപെട്ടിടത്തു ഒരു കൂട്ടെന്ന പോലെ പാർസൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കിട്ടിയ വോളി ബോൾ എടുത്തു അതിൽ മനുഷ്യന്റെ രൂപം വരക്കുകയും തന്റെ കൂട്ടുകാരനായി സംസാരിക്കുകയുമാണ് നായകൻ .

പിന്നീട് ആത്മവിശ്വാസം വീണ്ടെടുക്കുകയും തകർന്ന വിമാനത്തിൻറെ അവശിഷ്ടങ്ങൾ വച്ച് ഒരു ചങ്ങാടം ഉണ്ടാകുകയും കരതേടിപോകുകയുമാണ്. ഇടക്കുവച്ചു ഉണ്ടാകുന്ന ശക്തമായ പേമാരിയിൽ തനിക്ക് ഊർജം നൽകിയ കൂട്ടുകാരനായ വോളിബോൾ നഷ്ടപ്പെടുകയും ചങ്ങാടം തകർന്നടിയുകയും ചെയുന്നു. എന്നിട്ടും തന്റെ ആത്മവീര്യം നഷ്ടപ്പെടാതെ മുന്നോട്ട് പോകുമ്പോൾ ഒരു ചരക്കു കപ്പൽ വന്നു രക്ഷപെടുത്തുന്നു.

തിരിച്ചു വീട്ടിൽ എത്തുമ്പോൾ തന്റെ കാമുകി വേറൊരാളുടെ ഭാര്യ ആയിരിക്ക ഹൃദയ ഭേദകമായ കാഴ്ചയാണ് അയാൾക്ക് നേരിടേണ്ടി വരുന്നത്. എങ്കിലും ഒരു ചെറു പുഞ്ചിരിയോടെ അതിനെയും നേരിടുന്നിടത്തു പടം അവസാനിക്കുന്നു .

ചിത്രത്തിൻറെ സ്വാധീനം

‘ലോകം അവസാനിച്ചിടത്ത് നിന്നും അവൻ യാത്ര തുടങ്ങുന്നു ‘ എന്ന ടാഗ് ലൈൻ ഈ ചിത്രത്തിന് തികച്ചും അനുയോജ്യമാണ്.
ഒരു സാധാരണ വ്യക്തിയുടെ ജീവിതത്തിൽ ഈ ചിത്രം ചെലുത്തുന്ന സ്വാധീനം എടുത്തുപറയേണ്ടതാണ്.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുമ്പോളും മുന്നോട്ട് ഒരു വഴിയുമില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്നവർക്കും ആത്മഹത്യ മാത്രമാണ് പോംവഴി എന്ന് വിചാരിച്ചിരിക്കുന്നവർക്കും നല്ലൊരു പ്രോചോദനമാണ് ഇ സിനിമ . ഇതുകൊണ്ടുതന്നെ ഇതെന്റെ പ്രിയപ്പെട്ട സിനിമ ആകുന്നു .കാണാത്തവർ നിർബന്ധമായും ചിത്രം കാണുക. നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരികയില്ല.

സസ്നേഹം

ബിനു ബേബി വടക്കേക്കുറ്റ്

കോട്ടയം കുറവിലങ്ങാട് സ്വദേശിയായ ബിനു ബേബി വടക്കേക്കുറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. തുംകൂർ ശ്രീദേവി കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ആയും പ്രവർത്തിക്കുന്നു.

error: Content is protected !!