കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ, കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാന സർവ്വീസ് ഏർപ്പെടുത്തുന്നു. ഇതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ താഴെ കാണുന്ന ലിങ്ക് വഴി ചെയ്യാവുന്നതാണ്.
https://forms.gle/gGXst5TKQofvScMa8
രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, പരീക്ഷകൾ കഴിഞ്ഞു നാട്ടിലേക്ക് ഉപരി പഠനത്തിന് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
പേരുകൾ രജിസ്റ്റർ ചെയ്യുന്നവർ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കപ്പെടും എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
നിബന്ധനകൾ:-
➖➖➖➖➖➖➖➖➖➖➖
- യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ പൂർണ്ണമായും യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. ഏതെങ്കിലും കാരണങ്ങളാൽ യാത്ര മുടങ്ങിയാൽ ഈ ചിലവുകൾ റീഫണ്ട് ചെയ്യുന്നതല്ല.
- കുവൈറ്റിലെ നിയമാനുസൃതമായ താമസക്കാർക്കും, ലോക്ക്ഡൌൺ കാലഘട്ടത്തിൽ വിസാ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം ഉപയോഗിക്കുവാൻ കഴിയുക.
- യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നാട്ടിലെത്തിയാൽ ഇന്ത്യ ഗവൺമെന്റും കേരള ഗവൺമെന്റും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് 19 പ്രോട്ടോക്കോളും/നിബന്ധനകളും പാലിച്ചു കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.
- വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നടത്തുന്ന പരിശോധനകളിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
- യാത്ര ചെയ്യുന്നവർ അവരുടെ മൊബൈൽ ഫോണുകളിൽ കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
- യാത്ര ചെയ്യുന്നവർ എല്ലാവരും എയർപോർട്ടിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ആരോഗ്യ/എമിഗ്രേഷൻ വിഭാഗങ്ങളെ ഏൽപ്പിക്കേണ്ടതാണ്.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു