കോഴിക്കോട്: പ്രവാസികളെ കേരളത്തിൽ തിരിച്ചെത്തിക്കാൻ സുപ്രീം കോടതിയെ സമീപിച്ച ആതിരയ്ക്കും മകൾ പിറക്കുന്നതിനു തലേന്ന് ഈ ലോകത്തുനിന്നു മാഞ്ഞ നിതിനും പെൺകുഞ്ഞ് പിറന്നു. സ്വകാര്യ ആശുപത്രിയിൽ സിസേറിയനെ തുടർന്നാണ് ആതിര പെൺകുഞ്ഞിന്റെ അമ്മയായത്.
ഹൃദായാഘാതത്തെ തുടർന്ന് ദുബായിയിൽ ഉറക്കത്തിൽ മരിച്ച നിതിൻ ചന്ദ്രൻ കോവിഡ് കാലത്ത് പ്രവാസലോകത്തിന് തീരാവേദനയായി.
പ്രവാസലോകത്തുള്ള ഗർഭിണികൾക്ക് നാട്ടിലെത്താൻ വിമാന സർവീസ് ആരംഭിക്കാൻ സുപ്രീം കോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിൻ ചന്ദ്രനും. വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തിൽത്തന്നെ ആതിര കഴിഞ്ഞമാസം നാട്ടിലേക്കുവന്നു. നിതിൻ ജീവകാരുണ്യപ്രവർത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായിൽത്തന്നെ നിന്നു.
നിതിന്റെ വേർപാട് സൃഷ്ടിച്ച സങ്കടത്തിലാണ് പ്രവാസി സമൂഹം. കൊറോണ കാലത്ത് ദുരിതത്തിലായവർക്ക് ആഹാരപ്പൊതിയുമായും കുടുംബവുമായി താമസിക്കുന്നവർക്ക് ഭക്ഷണ കിറ്റുമായും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ ഓടി നടന്നു നിതിൻ. ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന സമയത്ത് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാനും മുന്നിൽ നിന്നു.
ദുബായ് ഇന്റർനാഷണൽ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് നിതിൻ മരിച്ചത്. ഒരുവർഷംമുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഒടുവിൽ 29 ാം വയസ്സിൽ ഹൃദയാഘാതം വന്ന് സ്വന്തം രക്തത്തിൽ പിറന്ന മകളെ കാണാതെ അവസാന യാത്ര….
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി