ലണ്ടൻ : കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ ബ്രിട്ടനിൽ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡോക്ടർ പൂർണിമ നായർ (56) ആണ് മരിച്ചത്.സ്കോട്ട്ലൻഡിലെ ഡർഹമിനു സമീപം ബിഷപ് ഓക്ക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ പ്രവർത്തിച്ചുവരികയായിരുന്നു പൂര്‍ണിമ.
ഡൽഹി മലയാളായായ പൂർണിമ സ്റ്റോക്ടൺ ഓൺ ടീസിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഭർത്താവ് ശ്ലോക് ബാലുപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജനാണ്. മകൻ വരുൺ. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും
More Stories
കുവൈറ്റിൽ നിന്നും യുകെയിലേക്ക് കുടിയേറിയ മലയാളി നേഴ്സ് നിര്യാതയായി
അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ലന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി റിഷി സുനക് ഇന്ന് ചുമതലയേല്‍ക്കും: പദവിയിലേക്കെത്തുന്ന ആദ്യ ഏഷ്യന്‍ വംശജൻ