November 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗൃഹാതുരത്വ പ്രണയത്തിന്റെ വേറിട്ട മുഖവുമായ്….

ബാബു വർഗീസ് ചെറിയാൻ

ഒരു നറു പുഷ്പമായ്.. എൻ നേർക്ക് നീളുന്ന… മിഴി മുന ആരുടേതാവാം…

കൗമാര പ്രായത്തിൽ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഗാനത്തിന്റെ വരികൾ…
ഇന്നും ഏകാന്തതയുടെ മൂകതയിൽ അറിയാതെ ചുണ്ടിൽ ഈ ഗാനത്തിന്റെ ഈണം ഒരു മൂളലായ് പുറത്തേക്ക് ഒഴുകും…

മാതൃഭൂമി-ഏഷ്യാനെറ്റ്‌ ബാനറിൽ എം വി ശ്രേയസ് കുമാർ നിർമ്മിച്ച, ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ 2001 ഡിസംബറിൽ റിലീസായ കമൽ സംവിധാനം ചെയ്ത മേഘമൽഹാർ, പ്രണയത്തെ വേറിട്ട കോണിൽ ചർച്ച ചെയ്ത ഒരു സിനിമയായിരുന്നു.
ഒരു ഗൃഹാതുരത്വത്തിന്റെ ഓർമകളിലൂടെ തുടങ്ങുന്നു ചിത്രത്തിന്റെ ഭംഗി. നന്ദിത എഴുത്തുകാരി (സംയുക്ത വർമ്മ) തന്റെ ബാല്യകാല കളിക്കൂട്ടുകാരൻ adv.രാജീവനെ (ബിജു മേനോൻ) കണ്ടുമുട്ടുകയും അവർ ഉറ്റ ചങ്ങാതിമാരാകുകയും ചെയ്യുന്നു.

വിവാഹിതരുടെ പ്രണയബന്ധങ്ങളെ അവിഹിതബന്ധമെന്നോളം ചിത്രീകരിക്കാൻ വെമ്പുന്ന ഒരു സമൂഹത്തിൽ, ഈ സിനിമ അർഹിക്കത്തക്ക രീതിയിൽ ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമാണ്. രാജീവനും നന്ദിതയും രണ്ടു കുടുംബങ്ങളുടെ വക്താക്കൾ ആണ്. യാദൃശ്ചികമായുള്ള അവരുടെ കണ്ടുമുട്ടലും തടുർന്നുള്ള ആശയവിനിമയങ്ങളും പ്രണയം നുകരാൻ കൊതിക്കുന്നവരുടെ മാനസിക തലത്തിൽ നിന്ന് ഉണ്ടാകുന്നതല്ല. പക്ഷെ അവർക്കിടയിൽ ശക്തമായൊരു ബന്ധം രൂപപ്പെടുന്നതായി പ്രേക്ഷർക്കുള്ളിലേക്ക് എത്തിക്കാൻ സാധിച്ചു.

2001 ലേ Filmfare Award, State Award, Kerala film critics award, Asianet fim Award തുടങ്ങിയ 15ഓളം പുരസ്‌കാരങ്ങൾ നേടിയ ചിത്രം.

ONV യുടെ ഗാനങ്ങൾക്ക് രമേശ്‌ നാരായണന്റെ സംഗീതവും, യേശുദാസ്, ജയചന്ദ്രൻ, ചിത്ര എന്ന മലയാളത്തിന്റെ എക്കാലത്തെയും മികച്ച ശബ്ദങ്ങളുടെ ഉടമകളും ചേർന്നത് ഒരു നല്ല അനുഭവം ഉണ്ടാക്കി.

ചെറുപ്പത്തിൽ തന്റെ പ്രണയിനിയെ നഷ്ടപ്പെട്ട കഥ പറയുമ്പോൾ മാത്രമാണ് നന്ദിത രാജീവനെ തിരിച്ചറിയുന്നത്. അവർക്കിടയിൽ രൂപപ്പെടുന്ന മാനസിക ബന്ധത്തെ പ്രണയമെന്നു വിളിക്കാമോ എന്ന് സംശയിപ്പിക്കുമ്പോൾ തന്നെ ആ ബന്ധത്തിന്റെ യഥാർത്ഥ തലത്തെ അന്വേഷിച്ചറിയാൻ കൂടി നിർബന്ധിതരാകുകയാണ് പ്രേക്ഷകർ.

രണ്ടു കുടുംബങ്ങളിലെ അംഗങ്ങളായ ഇവർ വീണ്ടും അടുക്കാതിരിക്കാൻ പരസ്പരം ചേർന്ന് എടുക്കുന്ന തീരുമാനം. ആ സീനിലെ ഡയലോഗ് ഒരു നീറ്റലോടെ ഓർക്കാൻ സാധിക്കൂ…
ചിത്രത്തിലെ ഒരു ഷോട്ടുകൾക്കും സാഹചര്യങ്ങളുടേതായ പ്രാധാന്യം നൽകിയിട്ടുണ്ട്, മാത്രമല്ല അമിതമായ ഡയലോഗുകളോ അരോചകത്വമോ ഒട്ടും തന്നെ എങ്ങും കാണാൻ സാധിക്കുന്നില്ല.

അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ പറയുന്ന സീൻ. അതിലെ അവസാന ഡയലോഗ് ഇതാണ്.

രാജീവ് :- എപ്പോഴാ തിരിച്ചു പോകേണ്ടത്..?
നന്ദിത :- നീ പറ.. !!
രാജീവ് :- പോകാം.. !!!!!

ഇത്രയും ചെറിയ ഒരു സീൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ഒരു വേദന അനുഭപ്പെടും..

ഈ ചിത്രത്തെ വളരെ ലളിതമായി ചിത്രീകരിച്ചതാണ് മറ്റൊരു പ്രത്യേകത. പ്രണയത്തിന്റെ അതിഭാവുകത്വമില്ലാതെ, ഒരു മഞ്ഞു തുള്ളി വീണാൽ ഉണ്ടാകുന്ന ഒരു കുളിർമ മനസിലൂടെ കടന്നു പോകുന്നതായി അനുഭവപ്പെടും…

ഇന്നും മായാതെ നിൽക്കുന്ന “ഒരു നറു പുഷ്പമായ്”..
എത്ര മറക്കാൻ ശ്രമിച്ചാലും വേണം എന്ന് തോന്നുന്ന ആ പ്രണയം,
മനസിന്റെ കോണിൽ ഇന്നും മായാതെ നിക്കുന്നു…

മേഘമൽഹാർ

ബാബു വർഗീസ് ചെറിയാൻ

തിരുവല്ല, കുന്നന്താനം സ്വദേശി, കുവൈറ്റിൽ ഗൾഫ് എഞ്ചിനീയറിംഗ് കമ്പനിയിൽ HVAC സൂപ്പർവൈസർ, ചെറുകഥ, കവിത, നാടകം എന്നിവക്കൊപ്പം കുവൈറ്റ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ മാച്ച് ഒഫീഷ്യൽ, കുവൈറ്റ്‌ ഡൊമസ്റ്റിക് ക്രിക്കറ്റിലും സജീവ സാന്നിദ്ധ്യം..

error: Content is protected !!