November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇല്ലായ്മയയുടെ പ്രണയകാവ്യം തെറ്റിദ്ദരിക്കപെടു മ്പോൾ “ഗാന്ധിനഗർ 2ന്റ് സ്ട്രീറ്റ് “

ജിത്തു മോഹൻദാസ്

“1986ൽ ശ്രീനിവാസൻ-സത്യൻ അന്തികാട് കൂട്ടുകെട്ടിൽ പിറന്ന മനോഹര കാവ്യം ” എന്ന് ഒറ്റവാക്കിൽ എന്റെ ഇഷ്ടപെട്ട സിനിമയെ പറ്റി എനിക്ക് പറയാം….. കാരണം

ഞാനാകുന്ന കാമുകന്റെ കമനീയ മോഹങ്ങളെ അത്രത്തോളം കൊതിപ്പിച്ചിട്ടുണ്ട് ഈ സിനിമ …..

ഞാനാകുന്ന തൊഴിൽരഹിതനെ
അത്രത്തോളം ചിന്തിപ്പിച്ചിട്ടുണ്ട് ഈ സിനിമ …

ഞാനാകുന്ന പ്രേക്ഷകനെ അത്രത്തോളം രസിപ്പിച്ചിട്ടുണ്ട് ഈ സിനിമ ……

ഞാനാകുന്ന നാട്ടിൻപുറത്തുകാരനെ അതിലേറെ വിസ്‍മയിപ്പിച്ചിട്ടുമുണ്ട് ഈ സിനിമ ….

ഏതാണാ സിനിമ എന്നല്ലേ ….ഇത്രത്തോളം പറയാൻ മാത്രമുള്ള ആ സിനിമ എന്നല്ലേ ?

അതാണ്
“ഗാന്ധി നഗർ 2ന്റ് സ്ട്രീറ്റ് “

1986 ഇൽ ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭയുടെ വിരത്തുമ്പിനാൽ രചിച്ച കാവ്യത്തിന് സത്യൻ അന്തിക്കാട് എന്ന മാന്ത്രികൻ നൽകിയ ചിത്രാവിഷ്കാരം ….

പകരം വെക്കാനില്ലാത്ത മലയാള സിനിമയുടെ തമ്പുരാക്കന്മാരായ ശ്രീ മോഹൻലാൽ ,മമ്മൂട്ടി ,തിലകൻ ,ശ്രീനിവാസൻ ,ഇന്നസെന്റ് ,ശങ്കരാടി ,മമ്മുകോയ ,ജനാർദ്ദനൻ ,കാർത്തിക ,സീമ ,സുകുമാരി,കെ പി എസ് ഇ ലളിത എന്നിവർ ജീവിച്ചു കാണിച്ച ഒരു മലയാള ചിത്രമാണ് അത് ….

പ്രണയം എന്താണ് ? അല്ലെങ്കിൽ പ്രയാണയിക്കുന്നതു എന്തിനു വേണ്ടിയാണു ?അല്ലെങ്കിൽ പ്രായത്തിന്റെ പൂർണത എന്താണ് ?
എന്നൊന്നുമറിയാത്ത ഒരു നിഷ്കളങ്കൻ ആയ ചെറുപ്പകാരൻ ഒരുപക്ഷെ ആ ചെറുപ്പകാരനിൽ അന്നത്തെ കാലത്തു ഞാൻ എന്നെ തന്നെ കണ്ടിരുന്നു …. അത്യാവശ്യ ജോലികൾ തേടി നാടും വീടും വിട്ടു കഷ്ടതയുടെ പ്രാരാബ്ധതകൾ പേറുന്നു ….. ഇത്രയും കാര്യങ്ങൾ പേസ്റ്റ് തീർന്ന ട്യൂബിൽ നിന്ന് ആ ട്യൂബ് പിഴിഞ്ഞ് പേസ്റ്റ് എടുക്കുന്ന നായകന്റെ ഒറ്റ ഷോട്ടിൽ നമുക്ക് വ്യക്തമാക്കി തരുന്ന സംവിധായകന്റെ മാജിക് ….

അത് കണ്ട്‌ നിൽക്കുന്ന അയൽവക്കം താമസിക്കുന്ന പെൺകുട്ടിയുടെ അസ്വാഭാവികമായ അടുപ്പം കൂട്ടുകാരോട് പറയുന്ന നായകന്റെ ഷോട്ട് …തികച്ചും നിഷ്കളങ്കൻ ആണ് എന്ന് നമ്മുക്ക് പറയാതെ പറഞ്ഞു തരുന്നു ….

ഏതൊരു ചോദ്യത്തിനും ഉത്തരം നമ്മൾ മറ്റുള്ളവരിൽ നിന്ന് തേടുന്നതാണതാണ് ഏറ്റവും വലിയ മണ്ടത്തരവും അതുതന്നെ ആണ് അല്ലെങ്കിൽ അതിലൂടെ ആണ് നമ്മുടെ നഷ്ട്ടം എന്ന് പറയാതെ പറഞ്ഞു തരുന്നതാണ് … നായകന്റെ സുഹൃത്തുക്കളുടെ വാക്കുകേട്ട് നായകൻ നായികയെ കടന്നു പിടിച്ചു ചുംബിക്കാൻ ശ്രമിക്കുന്നതും അവൾ അതിൽ നിന്ന് കുതറി ഓടി മറയുന്നതും …..അതിലൂടെ അവനു എന്നെങ്കിലും പറയണം അല്ലേൽ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന പ്രണയം നഷ്ടമാകുന്നതും ഞാൻ എന്ന കൗമാരകാരനെ വേദനിപ്പിച്ചത്രോളം തന്നെ ഇന്നും വേദനിപ്പിക്കുന്നു …

ഈ സന്ദർഭത്തിൽ സൗഹൃദം ആണ് ഏറ്റവും വല്യ ശാപം എന്ന് പ്രേക്ഷകന് തോന്നുമ്പോൾ ആണ്‌ മാധവൻ എന്ന ശ്രീനിവാസൻ വേഷം നമ്മുക്ക് മുന്നിൽ എത്തുന്നത് … സേതു എന്ന നായകന് ജോലി നിലനിർത്താൻ സ്വയം കള്ളനാകേണ്ടി വരുന്ന മാധവന്റെ അവസ്ഥ ചിരിക്കപ്പുറം സൗഹൃദ വലയത്തിന്റെ വ്യാപ്തിയിലേക്കു മലയാള മനസിനെ കൊണ്ടുപോകാൻ തക്കവണ്ണം വിസ്തൃതി ഉള്ളതാണ് …..

അല്പം തമാശകൾക്കപ്പുറം പഴയ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്ന നായകന്റെ അവസ്ഥ ….. അവർണനീയമായി തോന്നി എനിക്ക് …. ഒരുപക്ഷെ പ്രണയം എന്ന വികാരം അവളിൽ പറഞ്ഞേൽപ്പിക്കുന്നതിലുപരിയായി പണ്ടെങ്ങോ സംഭവിച്ച നിഷ്കളങ്കത അവളെ ബോധ്യപ്പെടുത്തുവാൻ ആയുള്ള നായകന്റെ ശ്രമങ്ങൾ….. നായകന്റെ നിഷ്കളങ്കത ബോധ്യപ്പെട്ടു നായികയും നായകനും ഒന്നാകുന്നതാണോ ഈ സിനിമ എന്ന് നമ്മളെ ചിന്തിപ്പികുമ്പോൾ ആണ് …..

നായകനും നിർമ്മല എന്ന നായകന്റെ പൂർവ ചരിത്രം മുഴുവനും അറിയാവുന്ന സഹോദരി തുല്യമായ ഒരു പ്രവാസിയുടെ ഭാര്യയുമായ സീമയുടെ കഥാപാത്രം നമ്മൾക്ക് മുന്നിൽ എത്തുന്നത് …

ഒരുപക്ഷെ ഈ സിനിമയിൽ എന്തിനു ഇങ്ങനെ ഒരു കഥാപാത്രം എന്ന് ചിന്തിച്ചിരിക്കുമ്പോൾ വരുന്ന ബാലചന്ദ്രൻ എന്ന രോക്ഷാകുലനായ നിർമ്മലയുടെ ഭർത്താവിന്റെ റോൾ സിനിമയുടെ ഗതി തന്നെ മാറ്റുമോ എന്ന് ഒരു പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതിലുപരിയായി ഒരു ഭാര്യാ-ഭർതൃ ബന്ധം എങ്ങനെ ആയിരിക്കണം എന്ന് കൂടി നമ്മുക്ക് കാട്ടി തരുന്നു ….

കാക്കക് തൻ കുഞ്ഞു പൊൻകുഞ്ഞു എന്ന് പറഞ്ഞ പോലെ മക്കളെ സംരക്ഷിക്കാൻ എന്ത് പോക്കിരിത്തരവും കാണിക്കാം എന്ന് കാണിച്ചു തരുന്ന രംഗങ്ങളും അതിൽ ചിരിയുടെ മാലപ്പടക്കം തീർക്കുന്നതാണ് …..

ബാലചന്ദ്രൻ എന്ന വ്യക്തി നായകന്റെ നിഷ്കളങ്കത കാമുകിയെ ബോധ്യപ്പെടുത്തി കാമുകനോട് അവളെ ചേർക്കാൻ ശ്രമിക്കുമ്പോൾ കാമുകി ഒരു വിധവ ആണെന്ന് രംഗങ്ങൾ എന്റെ കവിളുകൾക്കു ഏറെ ഉപ്പുരസം പകർന്നിട്ടുണ്ടു ….

ഇനി എങ്ങോട്ടു ഈ കഥയുടെ അവസാനം എന്നോർത്തിരിക്കുമ്പോൾ കാലങ്ങൾകഴിഞ്ഞാലും ശരീരമല്ല ശാരീരമാണ്
പ്രണയത്തിനാധാരം എന്ന് പറഞ്ഞു തരുന്ന അവസാന ഭാഗം ഏതൊരു സിനിമ കണ്ട്‌ ഇറങ്ങുന്ന ആളും ആഗ്രഹിച്ചിരുന്നതാണ് ….

ഒട്ടേറെ ചിരിപ്പിച്ചു ചിന്തിപ്പിച്ചു കരയിച്ചു സേതുവും , റാം സിങ്ങും ,മായയും , ബാലചന്ദ്രനും ,മാധവനും എല്ലാം എന്റെ മനസ്സിൽ മായാതെ നിൽക്കുന്ന കാലത്തോളം ഞാൻ പറയും ഇത് തന്നെ ആണ് എന്റെ പ്രിയ സിനിമ

ഇലെക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജിത്തു മോഹൻദാസ് ,കാപ്രൈസ് മീഡിയ ഹബ് ഡയറക്റ്ററും ‘ പഞ്ചാരി ‘ മ്യൂസിക് ബാൻഡിന്റെ മുഖ്യ ചുമതലക്കാരനായും പ്രവർത്തിക്കുന്നു.

error: Content is protected !!