സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയും നഴ്സുമായ ശ്രീഷ്മ വിശ്വനാഥൻ എഴുതുന്നു
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ആകാശദൂത്, 1993-ഇൽ സിബി മലയിൽ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മഹാ നടൻ മുരളിയും(ജോണി ) മാധവിയും (ആനി )ആണ്. ആ ഒരു സമയത്ത് പ്രേക്ഷകരുടെ മിഴികളെ ഈറനണിയിച്ച ചിത്രം. ജോണി ഈ ചിത്രത്തിൽ മദ്യപാനിയാണ്, ഭാര്യയും നാലു കുട്ടികളും ഉള്ള കുടുംബം. പലവിധ സുഖദുഃഖ നിമിഷങ്ങളിലൂടെ കടന്നു പോകുന്ന രംഗങ്ങൾ. ശത്രുപക്ഷത്തു വരുന്ന എൻ. എഫ്. വർഗിസ്(കേശവൻ) ടോണിയെ വണ്ടി ഇടിപ്പിച്ചു കടന്നു പോകുന്നു. ശേഷം ആശുപത്രിയിൽ രക്തം പരിശോധിക്കുമ്പോൾ ആനിക്കു അർബുദം ആണെന്നറിയുന്നു. കേശവൻ എന്ന ശത്രു ജോണിയുടെ ജീവൻ കാർന്നെടുക്കുന്നു. ശേഷം ആ കുടുംബം അനുഭവിക്കുന്ന മാനസികമായ വേദന, അർബുദത്തിനോട് പോരാടുന്ന ആനി, വ്യക്തികളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തളർത്തുന്ന രോഗമാണ് അർബുദം, ഈ ചിത്രം ഇറങ്ങിയ സമയത്ത് ആർക്കും തന്നെ ഈ രോഗത്തെ പറ്റി അറിയുക കൂടി ഇല്ലായിരുന്നു. തങ്ങൾ അനുഭവിച്ച കഷ്ടതകൾ കുഞ്ഞുങ്ങൾക്കു ഉണ്ടാവരുതെന്നു ആഗ്രഹിക്കുന്ന അമ്മ, പള്ളിയിലെ വികാരി അച്ഛനായി വേഷമിട്ട നെടുമുടി വേണു, ചിത്രത്തിൽ ഇരുട്ടിൽ വെളിച്ചം പകരാനായി എത്തുന്നു, കുട്ടികൾ ദത്തെടുത്തവർക്കൊപ്പം പോകുന്നു, അവരെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നു,കണ്ണ് നനയുന്ന രംഗം. ഇതേ സമയം ഒറ്റപെട്ടു പോകുന്ന റോണി. അവസാന ഭാഗത്ത് ഒരു ദിവസം കൂടി ഒരൊറ്റ ദിവസം കൂടി ജീവിക്കണം, എന്റെ കുഞ്ഞുങ്ങളെ കാണണം എന്ന് കർത്താവിനോട് കരഞ്ഞു യാചിക്കുന്ന ആനിയുടെ മുഖം. ഒ എൻ വി യുടെ ഗാനങ്ങൾ ഔസേപ്പച്ചന്റെ സംഗീതം ഉള്ളിൽ തട്ടുന്ന ഗാനങ്ങൾ. ഡെന്നിസ് ജോസെഫിന്റെ മികച്ച കഥയും തിരക്കഥയും.ഒന്നിന് ഒന്നിന് മികച്ച അഭിനേതാക്കൾ. ഏതു സമയത്തു കണ്ടാലും കാഴ്ചക്കാരെ കരയിപ്പിക്കുന്ന കാണികളുടെ മനസിനെ പിടിച്ചുലക്കുന്ന ചിത്രം. തൊണ്ണൂറുകളിലെ മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നാണ് ആകാശദൂത്. നല്ല ആശയം നൽകിയ പൂർണതയുള്ള ചലച്ചിത്രം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട സിനിമ, ബാല്യകാലത്തിന്റെ ഓർമകളിൽ ഏറ്റവും ഞാൻ ഇഷ്ട്ടപെടുന്ന ചിത്രം. ഇപ്പോൾ കണ്ടാലും അതിമനോഹരമായി ചിത്രീകരിച്ച ഹൃദ്യമായ ചിത്രത്തിലെ ദൃശ്യങ്ങൾ, അർബുദത്തിന് എതിരെയുള്ള അതിജീവനം,മിഴികളെ ഈറൻ അണിയിക്കും.ഈ ചിത്രം കണ്ടിട്ട് കരയാത്തവരായി അപൂർവം ആളുകളെ ഉണ്ടാകൂ.
ശ്രീഷ്മ വിശ്വനാഥൻ
കോട്ടയം ജില്ലയിലെ താമരക്കാട് സ്വദേശിനിയായ ശ്രീഷ്മ വിശ്വനാഥൻ സൗദിയിൽ നഴ്സായി ജോലി ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയയായ എഴുത്തുകാരിയാണ്.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു