പ്രതിഭ സ്കൂൾ ഓഫ് ആർട്സ് ഡയറക്ടറും ഹ്രസ്വചിത്ര സംവിധായകനുമായ സാബു സൂര്യചിത്ര തൻറെ ഇഷ്ട ചിത്രത്തെ കുറിച്ച് എഴുതുന്നു
എൻറെ പ്രിയപ്പെട്ട സിനിമകൾ എന്നും മലയാളഭാഷയിൽ എടുത്തത് തന്നെയാണ്. “പോക്കുവെയിൽ” “ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ” “അമ്മ അറിയാൻ” പോലുള്ള ചിത്രങ്ങളും അരവിന്ദൻ ,അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം ഈ നിരയിലുള്ള സംവിധായകരും എനിക്ക് എന്നും പ്രിയപ്പെട്ടതാണെങ്കിലും ഞാൻ എന്നും ഓർത്തിരിക്കുന്നതും ആസ്വദിച്ചിട്ടുള്ളതും പത്മരാജന്റേയും ഭരതന്റേയും ചിത്രങ്ങളാണ്. ഒരുപാട് ചിത്രങ്ങളിൽ നിന്നും ഒന്നെടുത്തു പറയാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഭരതന്റെ “പാഥേയം “ഞാൻ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. ലോഹിതദാസിന്റെ ശക്തമായ തിരക്കഥയാണ് ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു ഘടകം. പ്രപഞ്ചം സാക്ഷി… എന്ന കവിതയും മറ്റു പാട്ടുകളും എനിക്ക് എന്നും നല്ല ഓർമ്മകളാണ്.
◦ വേർതിരിച്ചെടുക്കാൻ ആകാത്തവിധം ചേർത്തുവച്ച കുറെ സ്നേഹബന്ധങ്ങളുടെ കഥ. ശരികൾക്കും അപ്പുറം ഉചിതമായതാകണം ഓരോ തീരുമാനങ്ങളും എന്നൊരു ഓർമപ്പെടുത്തലുണ്ട് ചിത്രത്തിലുടനീളം. ഒരെഴുത്തുകാരന്റെ ജീവിതം മമ്മൂട്ടി എന്ന മഹാപ്രതിഭയിലൂടെ ചിത്രം കണ്ട ഓരോ വ്യക്തികളിലേക്കും ആഴ്ന്നിറങ്ങിയിട്ടുണ്ടാകണം. ചിപ്പിയും രേവതിയും ഭരത് ഗോപിയും ഒടുവിലും നെടുമുടിയും എല്ലാം ഭരതൻ എന്ന സംവിധായകന്റെ കയ്യിൽ ഭദ്രം. കൈതപ്രവും ബോംബെ രവിയും ചേർന്നൊരുക്കിയ ഓരോ ഗാനങ്ങളും ഇപ്പോഴും കാതിലുണ്ട്.
സാബു സൂര്യചിത്ര
എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ സാബു സൂര്യചിത്ര കഴിഞ്ഞ 12 വർഷമായി പ്രതിഭാ സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ ഒരു ഡ്രോയിങ് ക്ലാസ് നടത്തുന്നു. ഹ്രസ്വചിത്രങ്ങൾ ആണ് അദ്ദേഹത്തിൻറെ മറ്റൊരു മേഖല. മികച്ച പ്രവാസ ഹ്രസ്വ ചിത്രത്തിനുള്ള ‘ നോട്ടം ‘ പുരസ്കാരം നേടിയ
‘ നിമിഷങ്ങൾ ‘ , ‘കൊതിതീരുവോളം ‘ തുടങ്ങി ആറ് ചിത്രങ്ങൾ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു