April 20, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു

ബുദസ്തൂർ മോട്ടോഴ്സ് ജെറ്റൂർ ബ്രാൻഡിന്റെ പ്രീമിയം SUV മോഡലുകളായ T1, T2 i-DM എന്നിവ കുവൈറ്റ് ടവറിൽ നടന്ന ഗംഭീര ചടങ്ങിൽ അവതരിപ്പിച്ചു. ആധുനിക ഡിസൈനും സാങ്കേതികവിദ്യയും ഒന്നിച്ചുചേർന്ന ഈ വാഹനങ്ങൾ ഡ്രൈവിംഗ് അനുഭവത്തിൽ പുതിയ മാനങ്ങൾ ചേർക്കുന്നതാണ്.

പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബുദസ്തൂർ മോട്ടോഴ്സിന്റെ ചെയർമാൻ മി. നജെം ബുദസ്തൂർ, ചൈനീസ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി മി. ചായ് ഷെംഗ്വെ എന്നിവർ ചേർന്ന് പുതിയ മോഡലുകൾ ഔദ്യോഗികമായി അവതരിപ്പിച്ചു . “T2 മോഡൽ ഇതിനകം കുവൈറ്റി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു. T1, T2 i-DM എന്നിവയിലൂടെ ടെക്‌നോളജിയും മെക്കാനിക്കൽ ഡിസൈനും ഒത്തുചേർന്ന ഒരു ആവേശകരമായ ഡ്രൈവിംഗ് അനുഭവം ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഉത്പന്നങ്ങൾ മാത്രമല്ല, മികച്ച ആഫ്റ്റർ സേൽസ് സേവനവും ഞങ്ങൾ നൽകുന്നു.” ചെയർമാൻ മി. നജെം ബുദസ്തൂർ പറഞ്ഞു.

“T1, T2 i-DM എന്നിവ T- സീരീസിലെ പുതിയ മോഡലുകളാണ്. T2-യുടെ വിജയം തുടരാൻ ഈ മോഡലുകൾ സഹായിക്കും. T1 ഒരു റഗ്ഡ്, എന്നാൽ ആധുനികമായ SUV ആണ്, നഗര യാത്രകൾക്ക് അനുയോജ്യം. T2 i-DM ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ യാത്രകൾ സാധ്യമാക്കുന്നു.” ബ്രാൻഡ് മാനേജർ മി. റെക്സ്സി വില്യംസ് കൂട്ടിച്ചേർത്തു.

JETOUR T1 – ആധുനികതയും അഡ്വഞ്ചറും വാഗ്ദാനം ചെയ്യുന്നു

T1 മോഡൽ മികവുറ്റ സുരക്ഷാസവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത് – എയർബാഗുകളും ഇലക്ട്രോണിക് സ്റ്റാബിലിറ്റി കണ്ട്രോളും ഉൾപ്പെടെ. ആധുനിക സൗകര്യങ്ങളാൽ സമ്പന്നമായ ആകർഷകമായ ഇന്റീരിയർ ഡിസൈൻ, ഉയർന്ന നിലവാരത്തിലുള്ള മെറ്റീരിയലുകളും എർഗോണോമിക് സീറ്റിംഗുമാണ് പ്രധാന സവിശേഷതകൾ.

2.0L T-GDI ടർബോ എഞ്ചിൻ

252 ഹോർസ്‌പവർ (187 kW), 390 Nm torque

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

12.8/15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്ക്രീൻ

Level 2 ADAS സുരക്ഷ സാങ്കേതികവിദ്യ

പനോറാമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറാ സിസ്റ്റം

വൈർലെസ് ചാർജിംഗ്, പ്രീമിയം ഓഡിയോ

LED ആംബിയന്റ് ലൈറ്റിംഗ്, സ്മാർട്ട് കീലെസ്സ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്

ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസെൻറ് കൺട്രോൾ

JETOUR T2 i-DM – പരിസ്ഥിതി സൗഹൃദപരമായ ഹൈബ്രിഡ് ടെക്‌നോളജി

ജെറ്റൂർ T2 i-DM മോഡൽ പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് പവർട്രെയിനാണ് ഉപയോഗിക്കുന്നത്. മികച്ച മൈലേജും , കുറഞ്ഞ പുറംവാതകങ്ങൾ എന്നിവയും പ്രധാന ആകർഷണങ്ങളാണ്.

അത്യാധുനിക ഹൈബ്രിഡ് പവർട്രെയിൻ

15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്ക്രീൻ

അഡാപ്റ്റീവ് ക്രൂസ് കണ്ട്രോൾ, ലെയിൻ ഡിപാർച്ചർ വാർണിംഗ്

വെൻറിലേറ്റഡ് ലെതർ സീറ്റുകൾ

വൈർലെസ് ചാർജിംഗ്, 1000 കി.മീറ്ററിന് മുകളിൽ ഡ്രൈവിംഗ് റേഞ്ച്

ഇലക്ട്രിക് മോഡിൽ 139 കി.മീറ്റർ റേഞ്ച്

ശാന്തവും മൃദുവുമായ ഡ്രൈവിംഗ് അനുഭവം എന്നിവ ജെറ്റൂർ T2 i-DM മോഡലിന്റെ പ്രത്യേകതകളാണ് .

ബുദസ്തൂർ ഗ്രൂപ്പിന്റെ ജനറൽ മാനേജർ ശ്രീ. അർഷദ് മിർസ, ശ്രീ. യൂസുഫ് ബുദസ്തൂർ, ശ്രീ. ഹുസൈൻ ബുദസ്തൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സന്ദർശകർക്ക് വാഹനങ്ങൾ നേരിൽ കാണാനും അവയുടെ സാങ്കേതികവിദ്യയും ആഡംബരവും അനുഭവിക്കാനും അവസരം ലഭിച്ചു.

ഇതോടെ കുവൈത്തിലെ ഓട്ടോമൊബൈൽ രംഗത്ത് ജെറ്റൂറിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാകുന്നു

error: Content is protected !!