മാനവരാശിയുടെ പാപപരിഹാരത്തിനായി ക്രിസ്തു കുരിശുമരണം വരിച്ചതിന്റെ സ്മരണ പുതുക്കി കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു ,
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക:
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ അയ്യായിരത്തിലധികം വിശ്വാസികൾ ഭക്തിപുരസ്സരം പങ്കുചേർന്നു.
ഏപ്രിൽ 18 വെള്ളിയാഴ്ച്ച രാവിലെ 7 മണി മുതൽ ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. സഹവികാരി റവ. ഫാ. മാത്യൂ തോമസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
ഏകദേശം 7 മണിക്കൂറിലധികം നീണ്ടുനിന്ന ശുശ്രൂഷകൾക്കു ശേഷം നേർച്ചകഞ്ഞി വിതരണവും ഉണ്ടായിരുന്നു.
സെൻറ് ജോർജ്ജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് ,
ദുഖവെള്ളി ശുശ്രൂഷ ഏപ്രിൽ 18-ന് വെള്ളിയാഴ്ച അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഇടവക വികാരി Fr. Stephen നെടുവക്കാട്ട് അച്ചന്റെയും,Fr. അരുൺ ബോസ് അച്ചന്റെയും സാന്നിധ്യത്തിലും കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന മുഖ്യ കാർമ്മികത്വത്തിലും നടത്തപ്പെട്ടു
കുവൈറ്റ് സെൻറ് ബേസിൽ ഇടവക
കുവൈറ്റ് സെൻറ് ബേസിൽ ഇടവകയുടെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഇടവക വികാരി റെവ. ഫാദർ അജു കെ വർഗീസിൻ്റെയും, നാട്ടിൽ നിന്നും കടന്നുവന്ന റെവ. ഫാദർ. വർഗീസ്സ് പി സി യുടെയും നേതൃത്വത്തിൽ കുവൈറ്റ് ആസ്പയർ ഇന്ത്യൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടത്തപ്പെട്ടു.
More Stories
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ