കുവൈറ്റിലെ നമ്പർ വൺ മണി എക്സ്ചേഞ്ച് കമ്പനിയായ അൽ-മുസൈനി എക്സ്ചേഞ്ച് കമ്പനി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവന ലഭ്യമാക്കാനുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി മുബാറകിയയിൽ (ബ്ലോക്ക് 8, അഹ്മദ് അൽ ജാബർ സ്ട്രീറ്റ്, ഗ്രൗണ്ട് ഫ്ലോർ – ഷോപ്പ് 17) 2025 മാർച്ച് 25, ചൊവ്വാഴ്ച പുതിയ ശാഖ തുറന്നു പ്രവർത്തനം ആരംഭിച്ചു .
മണി ട്രാൻസ്ഫർ, വിദേശ കറൻസി എക്സ്ചേഞ്ച്, ബിൽ പേയ്മെന്റ് തുടങ്ങിയ സേവനങ്ങൾ മികച്ച നിരക്കിൽ, സുരക്ഷിതമായി ആഴ്ചയിൽ ഏഴു ദിവസവും നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം.
അൽ-മുസൈനി എക്സ്ചേഞ്ച് കമ്പനിയുടെ ജനറൽ മാനേജർ മി. ഹ്യൂ ഫെർണാണ്ടസ്, ഡിപ്പാർട്ട്മെന്റ് മാനേജർമാർ, സീനിയർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത് .
കുവൈറ്റിലെ മണി എക്സ്ചേഞ്ച് മാർക്കറ്റിൽ പ്രമുഖ സ്ഥാനം ഉറപ്പിക്കുന്നതിൽ അഭിമാനിക്കുന്നതായും ഉപഭോക്താക്കളുടെ എല്ലാ മണി ട്രാൻസ്ഫർ ആവശ്യങ്ങളും പൂർത്തിയാക്കാൻ മികച്ച സേവനം നൽകുകയും ഉപഭോക്താക്കളുടെ സൗകര്യത്തിനായി എപ്പോഴും അവരോടൊപ്പമുണ്ടാകുമെന്നും ഹ്യൂ ഫെർണാണ്ടസ് അറിയിച്ചു .
അൽ-മുസൈനിഎക്സ്ചേഞ്ച് കമ്പനിയുടെ വിവിധ ശാഖകൾ കൂടാതെ അൽ-മുസൈനി ആപ്പ് വഴിയും സുരക്ഷിതമായി ട്രാൻസാക്ഷൻ നടത്താവുന്നതാണ് .അൽ-മുസൈനി ആപ്പ് എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ് കൂടാതെ പുതിയ ഉപഭോക്താക്കൾക്ക് രജിസ്ട്രേഷൻ , ബെനിഫിഷ്യറി ചേർക്കാനുള്ള സൗകര്യം ,വെസ്റ്റേൺ യൂണിയൻ, വീസ ഡയറക്ട് സേവനങ്ങൾ എന്നിവയും ലഭ്യമായിരിക്കും
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു