കുവൈറ്റിൽ ന്യൂനമർദം മൂലം അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ മേഘാവൃതമാകുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പിന്റെ ഡയറക്ടർ ദീറാർ അൽ-അലി പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം വരെ ഇടയ്ക്കിടെ മഴ തുടരുമെന്നും, നേരിയതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും, ചില പ്രദേശങ്ങളിൽ ഇടിമിന്നലുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു . വെള്ളിയാഴ്ച ഉച്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ ഏറ്റവും ശക്തമായ മഴയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ തെക്കൻ കാറ്റും ഉണ്ടാകാനിടയുണ്ട് . ഇതുമൂലം പൊടിപടലങ്ങൾ ഉയർത്തുകയും, പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറയ്ക്കുകയും, കടൽ പ്രക്ഷുബ്ദമാകുകയും ചെയ്തേക്കാം. ശനിയാഴ്ച അർദ്ധരാത്രി മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പിന്റെ ഡയറക്ടർ ദീറാർ അൽ-അലി അറിയിച്ചു കൂടാതെ ഞായറാഴ്ച രാവിലെ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം, പ്രത്യേകിച്ച് തീരദേശ പ്രദേശങ്ങളിൽ.
More Stories
കുവൈറ്റ് റെസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി മുനിസിപ്പാലിറ്റി , നഴ്സറികൾക്ക് ഇളവ് ലഭിക്കും
സാരഥി കുവൈറ്റ് കേന്ദ്ര വനിതാ വേദി വനിതാദിനം സംഘടിപ്പിച്ചു
കുവൈറ്റ് സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ നിലവിൽ വന്നു