വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതിനുള്ള നിരോധനത്തെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകി. ഇത് 1984 ലെ പഴയ മന്ത്രിതല തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇത് ഒരു സജീവ നിയമമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയാതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു .
വാഹനമോടിക്കുമ്പോൾ നിഖാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടുത്തിടെ നടന്ന ചർച്ചകൾക്ക് മറുപടിയായാണ് ഇത്.
സുരക്ഷാ കാരണങ്ങളാൽ 1984-ലെ തീരുമാനം കൊണ്ടുവന്നതാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തോടെ, വനിതാ ഡ്രൈവർമാരുടെ ഐഡന്റിറ്റി പരിശോധിക്കുന്ന പ്രക്രിയ വളരെ ലളിതവും കാര്യക്ഷമവുമായി മാറിയെന്നും, മുൻകാല സങ്കീർണതകൾ ഇല്ലാതാക്കിയെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 145 മത് ശാഖ ഖൈതാനിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഫൈലാക്ക ദ്വീപിൽ 1,400 വർഷം പഴക്കമുള്ള പുരാതന കിണർ കണ്ടെത്തി
കുവൈത്ത് കെ.എം.സി.സി.. കടൽ യാത്ര പോസ്റ്റർ പ്രകാശനം ചെയ്തു