ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ യുണൈറ്റഡ് സ്കൂളിൽ വെച്ച് 15 ശനിയാഴ്ച നടന്ന ഇഫ്‌താർ സംഗമത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും ചന്ദ്രിക ദിന പത്രത്തിന്റെ കുവൈറ്റ് എഡിറ്ററുമായ ഫാറൂഖ് ഹംദാനി റമദാൻ സന്ദേശം നൽകി.
വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കളിൽ പിടിപെട്ട മയക്ക് മരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞ ജോയിന്റ് ട്രഷറർ റിഷി ജേക്കബ് സദസ്സിന് ചൊല്ലി കൊടുത്തു.
വികാരി സൈന്റ്റ് ഗ്രിഗറിസ് ഓർത്തഡോക്സ് മഹാ ഇടവക റവറൽ ഫാദർ ബിജു പാറക്കൽ, അസീസ് തിക്കോടി, ബെന്നി ഓർമ്മ , നാഷണൽ ജനറൽ സെക്രെട്ടറിമാരായ വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, ബിനു ചേമ്പാലയം എന്നിവർ ആശംസകൾ അറിയിച്ചു.
ഒഐസിസി കുവൈറ്റിന്റെ പത്താം വർഷകത്തോടനുബന്ധിച്ച് നടത്തുന്ന മെഗാ പ്രോഗ്രാം “വേണു പൗർണമി 2025” ന്റെ റാഫിൾ കൂപ്പൺ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു. റാഫിൾ കൂപ്പൺ കോർഡിനേറ്റർ മാരായ ജോയ് കരവാളൂർ, സൂരജ് കണ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
ഒഐസിസി എറണാംകുളം ജില്ലാ കമ്മറ്റി ഏപ്രിൽ 4 ന് നടത്തുന്ന ചിത്ര രചനാ മത്സരം “നിറക്കൂട്ട്” പോസ്റ്റർ പ്രകാശനം ചെയ്തു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി ജോയ് കരവാളൂർ നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാമൂഹിക, വ്യവസായ മീഡിയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
നാഷണൽ സെക്രെട്ടറിമാരായ നിസ്സാം തിരുവനന്തപുരം, സുരേഷ് മാത്തൂർ, വിവിധ ജില്ലാ കമ്മറ്റി നേതാക്കൾ, യൂത്ത് വിങ് പ്രവർത്തകർ , പോഷക സംഘടനാ പ്രതിനിധികൾ ഇഫ്‌താർ വിരുന്ന് ഏകോപനം നടത്തി.
More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 145 മത് ശാഖ ഖൈതാനിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
കുവൈറ്റിൽ നിഖാബ് ധരിച്ച് വാഹനമോടിക്കുന്നതിന് നിയമപരമായ നിരോധനമില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ഫൈലാക്ക ദ്വീപിൽ 1,400 വർഷം പഴക്കമുള്ള പുരാതന കിണർ കണ്ടെത്തി