April 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കാസർഗോഡ് എക്സ്പാർട്ടിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയയും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റിന്റെ ദേശീയ- വിമോചന ദിനാചരണ ആഘോഷങ്ങളുടെ അനുബന്ധിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
2025 ഫെബ്രുവരി 28 ന് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ നടന്ന ക്യാമ്പിൽ 50 ദാതാക്കൾ രക്തം ദാനം ചെയ്യുകയുണ്ടായി.

രക്തദാനം പ്രാഥമികമായി മനുഷ്യജീവൻ രക്ഷിക്കുവാനുള്ള മാർഗ്ഗമാണ്, അതോടൊപ്പം മനുഷ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തിൽ ഐക്യബോധം വളർത്തുന്നതിലും രക്തദാന പ്രവർത്തനങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കാൻ കഴിയും എന്ന് വ്യക്തമാക്കുന്നതാണ് ഓരോ രക്തദാന ക്യാമ്പും.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യൻ ഡൻ്റൽ അലയൻസ് കുവൈറ്റ് (IDAK) പ്രസിഡൻറ് ഡോക്ടർ ജോർജ് പി അലക്സ് നിർവഹിച്ചു. രക്തദാനം പോലെയുള്ള മഹത്തായ മാനവിക പ്രവർത്തനങ്ങൾ, വൈവിധ്യം നിറഞ്ഞ സമൂഹത്തിലെ വിവിധ തലങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിനും ഉതകുന്നതാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. യോഗത്തിന് ശ്രീ പ്രവീൺകുമാർ ബിഡികെ സ്വാഗതം ആശംസിച്ചു, കെ ഇ എ യുടെ ഫഹാഹീൽ ഏരിയ കമ്മിറ്റി പ്രസിഡൻറ് ശ്രീ മുരളി വാഴക്കോടൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സി എച്ച്( പ്രസിഡൻ്റ് ,കെ ഇ എ), അസീസ് തലങ്കര(ജനറൽ സെക്രട്ടറി കെ ഇ എ), രാജൻ തോട്ടത്തിൽ , ശ്രീനിവാസൻ(ട്രഷറാർ കെ ഇ എ), നളിനാക്ഷൻ ഒളവറ ,അഷറഫ് കുച്ചാണം ,സുരേന്ദ്രൻ മുങ്ങത്ത്, സുധാകരൻ പെരിയ, സുധീർ മടിക്കൈ ഹമീദ് എസ് എം എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ രാധാകൃഷ്ണൻ ചീമേനി രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ബ്ലഡ് ബാങ്ക് സ്റ്റാഫിനും പരിപാടിയുടെ വിജയത്തിന് വേണ്ടി സഹായം ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും താഴെ പറയുന്ന നമ്പറുകളിൽ ബി ഡി കെ കുവൈറ്റുമായി ബന്ധപ്പെടാവുന്നതാണ്.


90041663, 96602365, 99811972

error: Content is protected !!