മുൻ കുവൈറ്റ് പ്രവാസിയായിരുന്ന അമന്തൂർ കൃഷ്ണൻകുട്ടി നായർ ( 85 ) അന്തരിച്ചു , വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം , ഭാര്യ: സരസ്വതി , പ്രിയ/പ്രീതി എന്നിവർ മക്കളാണ് , മരുമക്കൾ അനിൽ (അമേരിക്ക ) , ശ്രീകുമാർ (കുവൈറ്റ് ). ഓൺകോസ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രമേശ് ആനന്ദദാസിൻറെ ഭാര്യ ദേവി സഹോദരിയാണ് .
അമന്തൂർ കൃഷ്ണൻകുട്ടി നായർ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിരുന്നു. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിച്ചവരുടെ ഇടയിൽ . പ്രതിസന്ധികൾ നേരിടുന്നവർക്ക് സഹായം നൽകുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു .
സംസ്കാരം നാളെ പെരുമ്പാവൂരുള്ള വസതിയിൽ വച്ച് നടക്കും ,
More Stories
കുവൈറ്റിൽ നാളെ (ശനി) വിശുദ്ധ റമദാൻ ഒന്നാം ദിവസമായി പ്രഖ്യാപിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷം സംഘടിപ്പിച്ചു
വിദ്യാർത്ഥികൾക്ക് മികച്ച അവസരവുമായി അമേരിക്കയിലെ ഗാനോൺ യൂണിവേഴ്സിറ്റി സംഘം കുവൈറ്റിൽ.