February 27, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വിദ്യാർത്ഥികൾക്ക് മികച്ച അവസരവുമായി അമേരിക്കയിലെ ഗാനോൺ യൂണിവേഴ്സിറ്റി സംഘം കുവൈറ്റിൽ.

വിദ്യാർത്ഥികൾക്ക് മികച്ച അവസരവുമായി അമേരിക്കയിലെ ഗാനോൺ യൂണിവേഴ്സിറ്റി സംഘം കുവൈറ്റിൽ.
യു.എസ്.എ പെൻസിൽവാനിയയിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ ഗാനോൺ സര്‍വ്വകലാശാല ബിസിനസ്, എഞ്ചിനീയറിംഗ്, ആരോഗ്യ,ഐ.ടി മേഖലകളിൽ. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളാണ് വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ സ്കോളര്ഷിപ്പോടു കൂടി പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.
നൂറ് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വര്‍ഷത്തില്‍ സൗത്ത് ഏഷ്യയിലെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കൈക്കോര്‍ത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുമെന്ന് ഗാനോൺ ഗ്ലോബൽ എൻറോൾമെന്റ് ആൻഡ് എൻഗേജ്മെന്റ് ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ർ ഡോ. ജോർജ് ടി. സിപോസ് അറിയിച്ചു.
കുവൈത്തിലെ നിരവധി സ്കൂളുകളുമായി ചർച്ച നടത്തിയതായും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.


വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതോടെ ഇടനിലക്കാരുടെയും മറ്റുള്ള ഏജന്റുമാരുടെയും ആവശ്യം ഇല്ലാതാക്കുവാന്‍ സാധിക്കും.
ഇതോടെ കുറഞ്ഞ ചിലവില്‍ കുട്ടികള്‍ക്ക് പഠനം നടത്തുവാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബൽ എൻറോൾമെന്റ് ആൻഡ് എൻഗേജ്മെന്റ് ഡിവിഷന്‍ ഡയറക്ർ ഡോ. ജോർജ് ടി. സിപോസ്, അസോസിയേറ്റ് ഡയറക്ടർ രതീഷ് രവി, യൂണിവേഴ്സിറ്റി കുവൈത്ത് പ്രതിനിധി ജയൻ സി. ആൻഡ്രൂസ് എന്നീവര്‍ പങ്കെടുത്തു.

error: Content is protected !!